Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightഇപോസ് യന്ത്രം...

ഇപോസ് യന്ത്രം പ്രവർത്തിച്ചില്ല; റേഷൻ വാങ്ങാനെത്തിയ യുവാവ് ജീവനക്കാരിയെ മര്‍ദിച്ചു

text_fields
bookmark_border
attack
cancel
camera_alt

പ​രി​ക്കേ​റ്റ സു​നി​ത

കാ​ട്ടാ​ക്ക​ട: റേ​ഷ​ൻ വാ​ങ്ങാ​നെ​ത്തി​യ യു​വാ​വ് ഇ​പോ​സ് യ​ന്ത്രം പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​ന്​ റേ​ഷ​ന്‍ക​ട ജീ​വ​ന​ക്കാ​രി​യെ മ​ര്‍ദി​ച്ചു. പൂ​വ​ച്ച​ൽ പ​രു​ത്തി​പ്പ​ള്ളി തേ​വ​ൻ​കോ​ട് എ.​ആ​ർ.​ഡി 188 ക​ട​യി​ലെ ജീ​വ​ന​ക്കാ​രി കു​റ്റി​ച്ച​ൽ ക​ല്ല​റ​ത്തോ​ട്ടം ആ​ർ.​കെ നി​വാ​സി​ൽ സു​നി​ത​ക്കാ​ണ് (35) മ​ർ​ദ​ന​മേ​റ്റ​ത്.

തേ​വ​ൻ​കോ​ട് സ്വ​ദേ​ശി ദീ​പു​വി​നെ നെ​യ്യാ​ർ​ഡാം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ്​ സം​ഭ​വം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യും ദീ​പു റേ​ഷ​ൻ വാ​ങ്ങാ​ൻ വ​ന്നി​രു​ന്ന​താ​യും അ​പ്പോ​ഴും മെ​ഷീ​ന്‍ ത​ക​രാ​ര്‍ കാ​ര​ണം റേ​ഷ​ന്‍ കി​ട്ടാ​തെ മ​ട​ങ്ങി​യ​താ​യും പ​റ​യു​ന്നു. വൈ​കീ​ട്ട് വീ​ണ്ടും വ​ന്ന​പ്പോ​ൾ സെ​ർ​വ​ർ ത​ക​രാ​ർ കാ​ര​ണം ഇ​പോ​സ് യ​ന്ത്രം പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ റേ​ഷ​ൻ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും സു​നി​ത പ​റ​ഞ്ഞു.

ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യാ​ണ്​ മ​ർ​ദി​ച്ച​ത്. തു​ട​ര്‍ന്ന് ബോ​ധ​ര​ഹി​ത​യാ​യി നി​ല​ത്തു​വീ​ണ സു​നി​ത​യെ അ​ടു​ത്തു​ള്ള വ്യാ​പാ​രി​ക​ള്‍ ആ​ശു​പ​ത്രി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. സു​നി​ത​യു​ടെ ഭ​ർ​ത്താ​വ് എ. ​ര​ജി​യു​ടെ ലൈ​സ​ൻ​സി​യി​ലു​ള്ള റേ​ഷ​ൻ ക​ട​യാ​ണി​ത്. റേ​ഷ​ന്‍ ക​ട​യി​ലെ തൊ​ഴി​ലാ​ളി​യെ മ​ർ​ദി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ചൊ​വ്വാ​ഴ്ച കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ലെ മു​ഴു​വ​ൻ റേ​ഷ​ൻ ക​ട​ക​ളും അ​ട​ച്ചി​ടു​മെ​ന്ന് റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​ന നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youthepos machineattackwoman
News Summary - The ePOS machine did not work- youth attacked the employee
Next Story