Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാട്ടുപോത്തിന്റെ ഇറച്ചി കടത്തിയ കേസില്‍ അധ്യാപകൻ പിടിയിൽ

text_fields
bookmark_border
കാട്ടുപോത്തിന്റെ ഇറച്ചി കടത്തിയ കേസില്‍ അധ്യാപകൻ പിടിയിൽ
cancel
camera_alt

ഡെ​നി​ൻ​ദാ​സ്

കാ​ട്ടാ​ക്ക​ട: പ​രു​ത്തി​പ്പ​ള്ളി മു​ക്കോ​ട്ടു​മ​ല എ​സ്റ്റേ​റ്റി​ന് സ​മീ​പം കാ​ട്ടു​പോ​ത്തി​നെ വെ​ടി​വെ​ച്ചു​കൊ​ന്ന് ഇ​റ​ച്ചി ക​ട​ത്തി​യ സം​ഘ​ത്തി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ സ്കൂ​ൾ അ​ധ്യാ​പ​ക​നെ വ​ന​പാ​ല​ക​സം​ഘം അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ള​റ​ട ദാ​സ് ഹൗ​സി​ൽ ഡെ​നി​ൻ​ദാ​സ് (44) നെ​യാ​ണ് പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ച് ഓ​ഫീ​സ​ർ വി. ​വി​പി​ൻ ച​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. വെ​ള്ള​റ​ട വി.​പി.​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​നാ​ണ്. കാ​ട്ടു​പോ​ത്തി​നെ വേ​ട്ട​യാ​ടി​യ എ​സ്റ്റേ​റ്റി​നു സ​മീ​പ​ത്തെ തോ​ട്ടം കാ​വ​ൽ​ക്കാ​ര​ൻ പൂ​വ​ച്ച​ൽ കാ​ക്കാ​മു​ക​ൾ സ്വ​ദേ​ശി സു​കു​മാ​ര​ൻ കു​ട്ടി​നാ​യ​ർ (65), കാ​ക്കാ​മു​ക​ൾ ചോ​തി നി​വാ​സി​ൽ ച​ന്ദ്ര​ദാ​സ് (65) എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി കേ​ന്ദ്രീ​ക​രി​ച്ച് നാ​യാ​ട്ട് ന​ട​ത്തി​വ​രു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ ഡെ​നി​ൻ​ദാ​സ്. കേ​ര​ള​ത്തി​ൽ വേ​ട്ട​യാ​ടു​ന്ന മൃ​ഗ​ങ്ങ​ളു​ടെ ഇ​റ​ച്ചി ത​മി​ഴ്നാ​ട്ടി​ലെ ചി​ല റി​സോ​ർ​ട്ടു​ക​ളി​ലേ​ക്കാ​ണ് സം​ഘം ന​ൽ​കി​വ​രു​ന്ന​ത്. മു​ക്കോ​ട്ടു​മ​ല എ​സ്റ്റേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഈ ​സം​ഘം നാ​യാ​ട്ട് ന​ട​ത്തു​ന്ന​ത്.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളും നാ​യാ​ട്ടു​സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് റേ​ഞ്ച് ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ഡെ​പ്യൂ​ട്ടി ആ​ർ.​എ​ഫ്.​ഒ അ​നി​ൽ​കു​മാ​ർ, എ.​ഒ അ​നി​ൽ, ബി.​എ​ഫ്.​ഒ​മാ​രാ​യ റോ​യ്, റോ​ഷ്നി, മ​നു, ഡ്രൈ​വ​ർ രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ നെ​ടു​മ​ങ്ങാ​ട് വ​നം കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Teacher arrested for smuggling buffalo meat
Next Story