Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥിനിയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് മാതാവ്

text_fields
bookmark_border
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി
suicide
cancel

കാട്ടാക്കട: വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥിനിയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി.

കള്ളിക്കാട് മൈലക്കര എടത്തറ ഷീലാ ഭവനിൽ ഷീലയുടെ മകൾ തസ്ലിമ ബഷീറിന്റെ (17) ആത്മഹത്യയിലാണ് കാരണക്കാരായവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്. മേയ് മൂന്നിന് രാത്രിയിലാണ് കുട്ടിയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

അടുത്തിടെ പ്ലസ് ടു പഠനം പൂർത്തിയാക്കിയ പെൺകുട്ടിക്ക് സമീപവാസിയും പൊലീസിൽ ജോലിയുള്ള ഒരു യുവാവുമായി അടുപ്പമുണ്ടായിരുന്നതായി പറയുന്നു. സംഭവദിവസം രാത്രിയിൽ ഇയാളുടെ ഫോൺ കോൾ വന്ന ശേഷമാണ് പെൺകുട്ടി കരഞ്ഞുകൊണ്ട് കുളിമുറിയിൽ കയറി വാതിലടച്ചത്. കുറച്ചുസമയം കഴിഞ്ഞിട്ടും കാണാത്തതുകൊണ്ട് വാതിൽ പൊളിച്ച് നോക്കിയപ്പോൾ ഷവർ പൈപ്പിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.

തുടർന്ന് നെയ്യാർഡാം പൊലീസ് കേസെടുത്തെങ്കിലും ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ നൽകിയ മൊഴികൾ അവഗണിച്ചെന്നും അമ്മയുൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തി സംഭവം ആത്മഹത്യയെന്ന് മാത്രമാക്കി ഒതുക്കുന്നതായും പരാതിയിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത മകളെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ അറിയണമെന്നും ഉത്തരവാദികൾക്കെതിരെ നിയമനടപടി വേണമെന്നും ആവശ്യപ്പെടുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Student's death: Mother demands investigation
Next Story