Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightവിദ്യാർഥികളെ പൊലീസ്​...

വിദ്യാർഥികളെ പൊലീസ്​ മർദിച്ച സംഭവം: ബാലാവകാശ കമീഷൻ കേസെടുത്തു

text_fields
bookmark_border
police beaten
cancel

കാട്ടാക്കട: ക്ഷേത്രവളപ്പിലിരുന്ന് ഫോണിലൂടെ ഓൺലൈൻ ക്ലാസ് കാണുകയായിരുന്ന പ്ലസ് വൺ വിദ്യാർഥികളെ പൊലീസ്​ മർദിച്ച സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു​. ഡി.ജി.പിയോടും ജില്ല പൊലീസ്​ മേധാവിയോടും റിപ്പോർട്ട് തേടി നോട്ടീസ് നൽകിയതായി കമീഷൻ അധ്യക്ഷൻ കെ.വി. മനോജ് കുമാർ പറഞ്ഞു. കുട്ടികളുടെ ശരീരത്തില്‍ അടിയുടെ പാടുകളുണ്ട്. കുട്ടികളെ തല്ലിയിട്ടില്ലെന്ന പൊലീസ്​ വിശദീകരണം തൃപ്​തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ സംഭവമുണ്ടായ അഞ്ചുതെങ്ങിൻമൂട് യോഗീശ്വരസ്വാമി ക്ഷേത്രത്തിലെ ദേവസ്വം ജീവനക്കാർ പൊലീസിനെ ന്യായീകരിച്ച് രംഗത്തെത്തി. ക്ഷേത്രപരിസരത്ത് സമൂഹികവിരുദ്ധ ശല്യം ഉണ്ടായിരുന്നതായി 2020 ഡിസംബറിൽ കാട്ടാക്കട പൊലീസിൽ പരാതി നൽകിയിരുന്നതായി സബ്ഗ്രൂപ് ഓഫിസർ പറഞ്ഞു. പരാതി അനുസരിച്ച് കഴിഞ്ഞ ശനിയാഴ്​ചയും ഇവിടെ പൊലീസ്​ എത്തിയിരുന്നു. എന്നാൽ, ആരെയും പിടികൂടാനായിരുന്നില്ലെന്നും അവർ പറയുന്നു. എന്നാൽ, സമൂഹിക വിരുദ്ധരായി ചിത്രീകരിച്ച് കുട്ടികളെ കേസിൽ കുരുക്കാൻ ശ്രമം നടക്കുന്നുവെന്ന്​ ആക്ഷേപമുണ്ട്​. അതിനിടെ കേസ് ഒത്തുതീർപ്പാക്കാൻ പൊലീസി​െൻറ ഭാഗത്തും നീക്കം നടക്കുന്നു​​ണ്ടത്രെ​.

ക്രിമിനലുകളോടുപോലും കാട്ടാത്ത ക്രൂരതയാണ് പൊലീസ്​ കുട്ടികളോട് കാട്ടിയതെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്​ണദാസ് പറഞ്ഞു. ഇവരെ സസ്‌പെൻഡ് ചെയ്​ത് അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം ബി.ജെ.പി. പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ്​ നടപടി ന്യായീകരിക്കാനാവില്ലെന്ന് ഐ.ബി. സതീഷ് എം.എൽ.എ. പറഞ്ഞു. മർദനമേറ്റ കുട്ടികളെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അകാരണമായി കുട്ടികളെ ഉപദ്രവിച്ച പൊലീസ് ഉദ്യോഗസ്ഥരെ സർവിസിൽനിന്ന്​ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന്​ കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child rights CommissionpoliceStudents beaten up
News Summary - Students beaten up by police: Child Rights Commission files case
Next Story