Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightതെരുവുനായ്ക്കൾ കോഴികളെ...

തെരുവുനായ്ക്കൾ കോഴികളെ കടിച്ചുകൊന്നു

text_fields
bookmark_border
തെരുവുനായ്ക്കൾ കോഴികളെ കടിച്ചുകൊന്നു
cancel

കാ​ട്ടാ​ക്ക​ട: കോ​ഴി ഫാ​മി​ലെ 55 ദി​വ​സം പ്രാ​യ​മു​ള്ള ആ​യി​ര​ത്തോ​ളം കോ​ഴി​ക​ളെ കൂ​ട്ട​ത്തോ​ടെ എ​ത്തി​യ തെ​രു​വു​നാ​യ്​​ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു. കു​റ്റി​ച്ച​ൽ കാ​ര്യോ​ട് മി​നി സ​ദ​ന​ത്തി​ൽ രാ​ജ​പ്പ​ൻ നാ​യ​രു​ടെ ഫാ​മി​ലാ​ണ്​ സം​ഭ​വം. ര​ണ്ടു​ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യി. ക​നം​കു​റ​ഞ്ഞ ഇ​രു​മ്പു​വ​ല​യും പ്ലാ​സ്​​റ്റി​ക്ക് വ​ല​യു​മാ​ണ് ഷെ​ഡി​ന് ഇ​ട്ടി​രു​ന്ന​ത്.

കൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന തെ​രു​വു​നാ​യ്ക്ക​ളെ ഫാ​മു​ട​മ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പു​റ​ത്താ​ക്കി​യ​ത്. വ​ല​ക​ൾ ക​ടി​ച്ചു​മു​റി​ച്ചാ​ണ് നാ​യ്ക്ക​ൾ ഷെ​ഡി​നു​ള്ളി​ൽ ക​ട​ന്ന​തെ​ന്ന് ഫാ​മു​ട​മ രാ​ജ​പ്പ​ൻ നാ​യ​ർ പ​റ​ഞ്ഞു. കൈ​വാ​യ്പ എ​ടു​ത്തും ആ​ഭ​ര​ണ​ങ്ങ​ള്‍ പ​ണ​യ​പ്പെ​ടു​ത്തി​യും വാ​ങ്ങി വ​ള​ര്‍ത്തി​യ കോ​ഴി​ക​ളാ​ണി​വ.

മൃ​ഗാ​ശു​പ​ത്രി​യി​ൽ നി​ന്നും ഡോ​ക്ട​ർ എ​ത്തി കോ​ഴി​ക​ളെ പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി. മാം​സ അ​വ​ശി​ഷ്​​ട​ങ്ങ​ള്‍ ഉ​ള്‍പ്പ​ടെ നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​ല്‍ പ്ര​ദേ​ശ​ത്ത് തെ​രു​വ് നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​ണ്. പ​ഞ്ചാ​യ​ത്ത് തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച്​ തെ​രു​വു​നാ​യ്ക്ക​ളി​ല്‍ നി​ന്നും സു​ര​ക്ഷ ന​ല്‍ക​ണം എ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogs
News Summary - Stray dogs bite chickens
Next Story