Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാത്രി ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല കവർന്നു

text_fields
bookmark_border
രാത്രി ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല കവർന്നു
cancel

കാട്ടാക്കട: അടുക്കള വാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കയറിയ മോഷ്​ടാവ്​ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണമാലയും അലമാരയില്‍ സൂക്ഷിച്ച പണവും ആഭരണങ്ങളും കവര്‍ന്നു. കാട്ടാക്കട ചന്ദ്രമംഗലം വിഷ്ണു ക്ഷേത്രത്തിനു സമീപത്ത് വിനീതിന്‍റെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരോടെയാണ് മോഷണം നടന്നത്.

അടുക്കള വാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കടന്ന സംഘം അലമാരയില്‍ സൂക്ഷിച്ച രണ്ട് പവൻ സ്വര്‍ണ്ണാഭരണവും നാലായിരം രൂപയും കവര്‍ന്നശേഷമാണ് ഉറങ്ങികിടന്ന വീട്ടമ്മ സരസ്വതിയുടെ കഴുത്തില്‍കിടന്ന രണ്ട് പവനോളമുള്ള മാലപൊട്ടിച്ചത്. ഇവർ ഉണര്‍ന്ന് നിലവിളിച്ചതോടെ മോഷ്​ടാവ്​ ഓടിയകന്നു.

നിലവിളികേട്ട് തൊട്ടടുത്ത മുറിയില്‍ കിടന്ന മകന്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ മോഷണസംഘം ഓടി മറയുന്നതാണ് കണ്ടത്​. ഉടൻതന്നെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും മോഷണ സംഘത്തെ കണ്ടെത്താനായില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sleeping women's necklace stolen
Next Story