Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കള്ളനെ കബളിപ്പിച്ച് കമ്മൽ
cancel

കള്ളനെ കബളിപ്പിച്ച് കമ്മൽ

text_fields
bookmark_border
വീട്ടമ്മയെ തോക്കുചൂണ്ടി മോഷ്ടാവ് കവർന്ന കമ്മൽ മുക്കുപണ്ടം
Listen to this Article

കാട്ടാക്കട: മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് തോക്കുചൂണ്ടി മൂകയായ വീട്ടമ്മയെ മർദിച്ച് കമ്മൽ കവർന്നത് മുക്കുപണ്ട കമ്മല്‍. കാട്ടാക്കട മുതിയാവിള കളിയകോട് ശാലോം നിവാസിൽ താമസിക്കുന്ന കുമാരി (56) യുടെ കമ്മലാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. മകള്‍ ജ്യോതിയും ഭര്‍ത്താവ് രതീഷും രാവിലെ പള്ളിയിൽ പോയ സമയത്താണ് മോഷ്ടാവ് എത്തിയത്.

സംസാരശേഷിയില്ലാത്തതിനാൽ ഇവർക്ക് ബഹളം വെക്കാൻ കഴിഞ്ഞില്ല. മുഖംമൂടിയും കൈയുറയും ധരിച്ചിരുന്ന മോഷ്ടാവ് തോക്കുചൂണ്ടുകയും മുതുകിൽ ഇടിക്കുകയും ചെയ്തു. കമ്മൽ അഴിച്ചുനൽകാൻ ആവശ്യപ്പെട്ടു. ഇത് കൈക്കലാക്കിയ ശേഷം പിറകിലെ വാതിൽ തുറന്ന് ഓടുകയായിരുന്നു. പിന്നാലെ, കുമാരി അയൽ വീട്ടിലെത്തി വിവരം അറിയിക്കുകയും മരുമകൻ രതീഷിനെ ഫോണിൽ വിവരം അറിയിക്കുകയും ചെയ്തു. രതീഷ് സ്ഥലത്തെത്തി പൊലീസിൽ വിവരം അറിയിച്ചു. കള്ളൻ കൊണ്ടുപോയ ആഭരണം മുക്കുപണ്ടമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മോഷണത്തിന് ഒരാൾ മാത്രമേ വീട്ടിൽ കടന്നുള്ളൂവെങ്കിലും ഒന്നിലധികം പേര്‍ ഉണ്ടാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഏഴോടെ രണ്ടുപേർ ബൈക്കിൽ പോകുന്നത് കണ്ടതായി നാട്ടുകാരിൽ ചിലർ പറഞ്ഞു. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിൽനിന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - see what happened to a thief who robbed a housewife at gunpoint
Next Story