Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightപൊ​തു​മ​രാ​മ​ത്ത്...

പൊ​തു​മ​രാ​മ​ത്ത് റെ​സ്റ്റ് ഹൗ​സു​ക​ൾ പീ​പ്പി​ൾ​സ് റെ​സ്റ്റ് ഹൗ​സു​ക​ളാ​യി മാ​റി​യ​പ്പോ​ൾ നാ​ലു വ​ർ​ഷം കൊ​ണ്ട് 32 കോ​ടി​യു​ടെ അ​ധി​ക വ​രു​മാ​നം

text_fields
bookmark_border
പൊ​തു​മ​രാ​മ​ത്ത് റെ​സ്റ്റ് ഹൗ​സു​ക​ൾ പീ​പ്പി​ൾ​സ് റെ​സ്റ്റ് ഹൗ​സു​ക​ളാ​യി മാ​റി​യ​പ്പോ​ൾ നാ​ലു വ​ർ​ഷം കൊ​ണ്ട് 32 കോ​ടി​യു​ടെ അ​ധി​ക വ​രു​മാ​നം
cancel
camera_alt

കാ​ട്ടാ​ക്ക​ട കു​ള​ത്തോ​ട്ടു​മ​ല​യി​ലെ പു​തി​യ പൊ​തു​മ​രാ​മ​ത്ത് റെ​സ്റ്റ് ഹൗ​സ്

Listen to this Article

കാ​ട്ടാ​ക്ക​ട: പൊ​തു​മ​രാ​മ​ത്ത് റെ​സ്റ്റ് ഹൗ​സു​ക​ൾ പീ​പ്പി​ൾ​സ് റെ​സ്റ്റ് ഹൗ​സു​ക​ളാ​യി മാ​റി​യ​പ്പോ​ൾ നാ​ലു വ​ർ​ഷം കൊ​ണ്ട് 32 കോ​ടി​യു​ടെ അ​ധി​ക വ​രു​മാ​നം ല​ഭി​ച്ച​താ​യി മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്.

കാ​ട്ടാ​ക്ക​ട കു​ള​ത്തോ​ട്ടു​മ​ല​യി​ൽ പു​തി​യ പൊ​തു​മ​രാ​മ​ത്ത് റെ​സ്റ്റ് ഹൗ​സ് മ​ന്ദി​ര​ത്തി​ന്റെ​യും ന​വീ​ക​രി​ച്ച കു​ള​ത്തോ​ട്ടു​മ​ല- പ്ലാ​വൂ​ർ റോ​ഡി​ന്റെ​യും ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്തെ 186 റെ​സ്റ്റ് ഹൗ​സു​ക​ൾ പൊ​തു​ജ​ന​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്ത ശേ​ഷം 5,26,798 ബു​ക്കി​ങ്ങു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു . നെ​യ്യാ​ർ ഡാം, ​കോ​ട്ടൂ​ർ ആ​ന സം​ര​ക്ഷ​ണ കേ​ന്ദ്രം, അ​ഗ​സ്ത്യാ​ർ​കൂ​ടം തു​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വ​രു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വേ​ശ​ന ക​വാ​ട​മാ​ണ് കാ​ട്ടാ​ക്ക​ട.

റെ​സ്റ്റ് ഹൗ​സ് കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​മെ​ന്നും ടൂ​റി​സം അ​നു​ബ​ന്ധ വ്യ​വ​സാ​യ​ങ്ങ​ൾ മ​ണ്ഡ​ല​ത്തി​ൽ വ​രു​മെ​ന്നും ഐ.​ബി. സ​തീ​ഷ് എം.​എ​ൽ.​എ പ​റ​ഞ്ഞു.

നാ​ലു കോ​ടി 11 ല​ക്ഷം രൂ​പ ചെ​ല​വി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് റെ​സ്റ്റ് ഹൗ​സ് മ​ന്ദി​രം പ​ണി​ക​ഴി​പ്പി​ച്ച​ത്. കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, സ്യൂ​ട്ട് റൂം, ​വി.​ഐ.​പി റൂം ​എ​ന്നി​വ​ക്ക് പു​റ​മേ ബാ​ൽ​ക്ക​ണി സൗ​ക​ര്യ​മു​ള്ള അ​ഞ്ച് റൂ​മു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് റെ​സ്റ്റ് ഹൗ​സ് മ​ന്ദി​രം.

റെ​സ്റ്റ് ഹൗ​സി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡാ​ണ് 2.035 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള കു​ള​ത്തോ​ട്ടു​മ​ല- പ്ലാ​വൂ​ർ റോ​ഡ്. എം.​എ​ൽ.​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് ര​ണ്ട് കോ​ടി 43 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് റോ​ഡ് ന​വീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pwdkattakkadagovernment rest housesKerala News
News Summary - pwd Rest houses
Next Story