Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ സന്ദർശനം; കാട്ടാക്കടയിൽ ഗതാഗതനിയന്ത്രണം

text_fields
bookmark_border
traffic
cancel

കാ​ട്ടാ​ക്ക​ട: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി കാ​ട്ടാ​ക്ക​ട​യി​ല്‍ എ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ്​ നി​യ​ന്ത്ര​ണം.

നെ​യ്യാ​ർ​ഡാം ഭാ​ഗ​ത്തു​നി​ന്ന്​ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ട്ട​കു​ള​ത്ത് നി​ന്ന്​ തി​രി​ഞ്ഞ് പ​ന്നി​യോ​ട്-​പേ​ഴും​മൂ​ട് വ​ഴി പോ​കേ​ണ്ട​തും കാ​ട്ടാ​ക്ക​ട​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും തി​രി​ച്ച് കാ​ട്ടാ​ക്ക​ട​ക്കും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ രാ​വി​ലെ 10നു​ശേ​ഷം പേ​യാ​ട്-​വി​ള​പ്പി​ൽ​ശാ​ല വ​ഴി പോ​ക​ണം. നെ​യ്യാ​റ്റി​ൻ​ക​ര-​ബാ​ല​രാ​മ​പു​രം ഭാ​ഗ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ തൂ​ങ്ങാം​പാ​റ-​കി​ള്ളി തി​രി​ഞ്ഞ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​ക​ണം.

ത​ല​സ്ഥാ​ന​ജി​ല്ല​യി​ലെ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി കാ​ട്ടാ​ക്ക​ട എ​ത്തു​ന്ന​ത്. കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ന്‍കോ​ള​ജ് ഗ്രൗ​ണ്ടി​ലാ​ണ് സം​സാ​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി പ്ര​ത്യേ​കം വേ​ദി​യു​ടെ പ​ണി​ക​ളും ദ്രു​ത​ഗ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പ്ര​ധാ​ന​മ​ന്ത്രി ചെ​ട്ടി​ക്കോ​ണ​ത്തി​ന​ടു​ത്ത് ത​യാ​റാ​ക്കി​യ സ്ഥ​ല​ത്താ​ണ്​ ഹെ​ലി​കോ​പ്ട​ര്‍ ഇ​റ​ങ്ങു​ന്ന​ത്. അ​വി​ടെ​നി​ന്ന്​ പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ലാ​ണ് പൊ​തു​യോ​ഗ​വേ​ദി​യി​ലെ​ത്തു​ക​യെ​ന്ന് സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prime MinisterVisitTrivandrum News
News Summary - Prime Minister's visit- Traffic control at Kattakkada
Next Story