Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightപിതാവിന്​ കോവിഡ്​;...

പിതാവിന്​ കോവിഡ്​; മറ്റൊരു മുറിയിൽ കുടുങ്ങിയ കുട്ടികളെ പൊലീസ്​ രക്ഷപ്പെടുത്തി

text_fields
bookmark_border
police
cancel

കാട്ടാക്കട: പിതാവ്​ കോവിഡ് ബാധിതനാവുകയും മാതാവ്​ ക്വാറൻറീനിലാവുകയും ചെയ്​തതോടെ വീട്ടിലെ മറ്റൊരു മുറിയിൽ വാതിൽ തുറക്കാനാവാതെ കുടുങ്ങിപ്പോയ കുട്ടിക​െള പൊലീസെത്തി പൂട്ടുപൊളിച്ച്​ രക്ഷപ്പെടുത്തി.

ആര്യനാട് പുളിമൂട് വണ്ടയ്ക്കൽ സ്വദേശിയുടെ ഒന്നും മൂന്നും വയസ്സുള്ള കുട്ടികളാണ്​ വീട്ടിനുള്ളില്‍ കളിക്കുന്നതിനിടെ മുറിയിൽ കുടുങ്ങിയത്.

കുട്ടിയുടെ മാതാവ്​ വിവരം സമീപവാസികളെ അറിയിച്ചെങ്കിലും കോവിഡ് ബാധിതൻ താമസിക്കുന്ന വീട്ടിലേക്കെത്താന്‍ ആരും തയാറായില്ല. തുടർന്ന്​ വിവരം പൊലീസിനെ അറിയിച്ചു. ആര്യനാട് എസ്.ഐ ബി. രമേശ​െൻറ നേതൃത്വത്തിൽ പി.പി.ഇ കിറ്റ് ധരിച്ച് പൊലീസ് സംഘം വീട്ടിലെത്തി.

ആദ്യം കുട്ടികളെ ആശ്വാസ വാക്കുകള്‍ പറഞ്ഞ്​ സമാധാനാപ്പിച്ചശേഷം ഇരുമ്പ് പാര ഉപയോഗിച്ച് പൂട്ടുപൊളിച്ച് വാതിൽ തുറക്കുകയായിരുന്നു. കുട്ടികള്‍ മുറിക്കുള്ളില്‍ കളിക്കുന്നതിനിടെ എങ്ങനെയോ വാതിലി​െൻറ പൂട്ടുവീണതാണെന്ന്​ ​െപാലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rescuecovid 19police
News Summary - police rescued kids trapped in room whos father is covid positive
Next Story