Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightപിക്-അപ് വാന്‍...

പിക്-അപ് വാന്‍ മറിഞ്ഞ്​ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
പിക്-അപ് വാന്‍ മറിഞ്ഞ്​ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
cancel
camera_alt

ബാ​ല​രാ​മ​പു​രം- കാ​ട്ടാ​ക്ക​ട റോ​ഡി​ല്‍ ക​ണ്ട​ല​ക്ക്​ സ​മീ​പ​ം ഇ​രു​മ്പ് പൈ​പ്പു​ക​ള്‍ ക​യ​റ്റി​വ​ന്ന

പി​ക്- അ​പ് വാ​ന്‍ മ​റി​ഞ്ഞ് മതിലിൽ ഇടിച്ച്​ നിന്നപ്പോൾ

കാ​ട്ടാ​ക്ക​ട: ഇ​രു​മ്പ് പൈ​പ്പു​ക​ള്‍ ക​യ​റ്റി​വ​ന്ന പി​ക്- അ​പ് വാ​ന്‍ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ്​ ഡ്രൈ​വ​ര്‍ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ര്‍ക്ക് ഗു​രു​ത​ര പ​രി​ക്ക്. വ്യ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ ബാ​ല​രാ​മ​പു​രം- കാ​ട്ടാ​ക്ക​ട റോ​ഡി​ല്‍ ക​ണ്ട​ല​ക്ക്​ സ​മീ​പ​മാ​ണ് അ​പ​ക​ടം. നെ​യ്യാ​റ്റി​ന്‍ക​ര ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന പി​ക്- അ​പ് വാ​നാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​മി​ത​ഭാ​രം കാ​ര​ണം ചെ​റി​യ വ​ള​വി​ല്‍ തെ​ന്നി മ​റി​ഞ്ഞ വാ​ഹ​നം മ​തി​ലി​ലി​ടി​ച്ച് നി​ന്നു. വാ​ഹ​ന​ത്തി​ന്റെ മു​ന്‍വ​ശം പൂ​ര്‍ണ​മാ​യി ത​ക​ര്‍ന്നു.

കാ​ട്ടാ​ക്ക​ട​യി​ല്‍ നി​ന്നെ​ത്തി​യ അ​ഗ്​​നി​ശ​മ​ന​സേ​ന പ്ര​വ​ര്‍ത്ത​ക​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു ര​ണ്ടു​പേ​രെ പു​റ​ത്തെ​ടു​ത്ത​ത്. ഇ​രു​വ​ര്‍ക്കും കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​പ​ക​ടം ന​ട​ന്ന​യു​ട​ന്‍ നാ​ട്ടു​കാ​ര്‍ 108 ആം​ബ​ല​ന്‍സി​നെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ആം​ബു​ല​ന്‍സും എ​ത്താ​ന്‍ വൈ​കി​യെ​ന്നാ​ണ്‌ നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. കാ​ട്ടാ​ക്ക​ട കേ​ന്ദ്ര​മാ​ക്കി 108 ആം​ബു​ല​ന്‍സി​ന്റെ സേ​വ​നം ല​ഭ്യ​മാ​കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. അ​പ​ട​ത്തി​ൽ​പെ​ട്ട ര​ണ്ടു​പേ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AccidentPick-up vanKerala News
News Summary - Pick-up van overturned, seriously injured two people
Next Story