ഓണാഘോഷങ്ങള്‍ അവിട്ട ദിനത്തിലും; ചതയദിനാഘോഷങ്ങള്‍ക്ക് നാടൊരുങ്ങി
text_fieldsകാട്ടാക്കട: നാടെങ്ങും ഓണാഘോഷതിമിര്പ്പില്. ഉത്രാടം ദിവസം തുടങ്ങിയ ആഘോഷങ്ങള്‍ അവിട്ട ദിനത്തിലും തുടരുന്നു. ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജയന്തിദിനാഘോഷങ്ങള്ക്കായി നാടൊരുങ്ങി. വിവിധ എസ്.എന്‍.ഡി.പി.ശാഖായോഗങ്ങളും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിലാണ് ചതയദിനാഘോഷങ്ങള്‍ നടത്തുന്നത്.
അത്തപ്പൂക്കളങ്ങള്‍, കലാപരിപാടികള്‍, സഹായ വിതരണങ്ങള്‍ ഇവയൊക്കെ ഓണപരിപാടികള്‍ക്ക് മികവേകി. പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ ഓണാഘോഷം ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് തച്ചൻകോട് വിജയൻ അധ്യക്ഷനായി. 50 ലേറെ കുടുംബങ്ങൾക്ക് ഓണക്കോടിയും, ഓണക്കിറ്റും ചികിത്സാ സഹായവും എം.ആർ.ബൈജു എം.എൽ.എ. വിതരണം ചെയ്തു. കാട്ടാക്കട ഡി.വൈ.എസ്.പി. ബിനുകുമാർ, പങ്കജകസ്തൂരി എം.ഡി. ഡോ. ജെ.ഹരീന്ദ്രൻ നായർ, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.രാജൻ, ഭാരവാഹികളായ സുദർശനൻനായർ, ഊരുട്ടമ്പലം പ്രഭാകരൻ, ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു.
കോട്ടൂർ സർഗധന്യ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ഓണാഘോഷം വ്യവസായി കോട്ടൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഷാഹുൽഹമീദ് അധ്യക്ഷനായി. കലാ മത്സരങ്ങൾ, അത്തപ്പൂക്കളം, പൊതുസമ്മേളനം എന്നിവ സംഘടിപ്പിച്ചു. സെക്രട്ടറി കോട്ടൂർ ജയചന്ദ്രൻ, ഉദ്യോഗസ്ഥരായ ജവഹർ, ഗീത, സാമൂഹ്യ പ്രവർത്തക ലക്ഷ്മി, ക്ലബ്ബ് ഭാരവാഹികളായ നബിസത്ത്, ഷാനി, കോട്ടൂർ ജമാഅത്ത് ഭാരവാഹി നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
കോൺഗ്രസ് ആലമുക്ക് വാർഡ് കമ്മിറ്റിയുടെ ഓണാഘോഷം ഡി.സി.സി. വൈസ് പ്രസിഡൻറ് എസ്.ജലീൽമുഹമ്മദ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻറ് എം.എം.സാലി അധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി സി.ആർ.ഉദയകുമാർ, മണ്ഡലം പ്രസിഡൻറ് കട്ടയ്ക്കോട് തങ്കച്ചൻ, പഞ്ചായത്ത് പ്രസിഡൻറ് അമല, ബ്ലോക്ക് പഞ്ചായത്തംഗം എസ്.ഷീജ, ജെ.ഷാഫി, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. ഓണക്കോടി, ഭക്ഷ്യ കിറ്റ് എന്നിവ വിതരണം ചെയ്തു.
പൂഴനാട് സീനിയർ സിറ്റിസൺസ് അസോസിയേഷന്റെ ഓണാഘോഷവും, നബിദിനാഘോഷവും ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡി.അജയകുമാർ ഉദ്ഘാടനം ചെയ്തു. പൂഴനാട് ഇമാം നസറുദ്ദീൻ ഫൈസി മുഖ്യസന്ദേശം നൽകി. പഞ്ചായത്തംഗങ്ങളായ പ്ലാംമ്പഴിഞ്ഞി സുന്ദരൻ, സജീലാബീവി, മുൻ പഞ്ചായത്തംഗം എ.രാമചന്ദ്രൻനായർ തുടങ്ങിയവർ സംസാരിച്ചു. സമ്മാനദാനം, ഓണസദ്യ, കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു.
നെയ്യാര്‍ഡാം, കോട്ടൂര്‍, ആര്യനാട്, കുറ്റിച്ചല്‍ പ്രദേശങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ക്കായി ജനങ്ങളുടെ ഒഴുക്ക് തുടരുന്നു. കാട്ടാക്കട, നെയ്യാര്‍ഡാം പ്രദേശങ്ങളില്‍ പൊലീസിന്റെ ഇടപെടലുകളിൽ ഗതാഗത കുരുക്കുകള്‍ ഒഴിവാക്കാനായത് ആശ്വാസമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

