നെയ്യാർഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി
text_fieldsകാട്ടാക്കട: മഴ കനക്കുമെന്ന മുന്നറിയിപ്പും നെയ്യാര് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാകുകയും ചെയ്തതിനെ തുടര്ന്ന് നെയ്യാർഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ബുധനാഴ്ച നാല് ഷട്ടറുകളും 25 സെന്റീമീറ്റർ വീതം തുറന്ന് നെയ്യാറിലേക്ക് വെള്ളം ഒഴുക്കുകയാണ്.
84.75 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ ബുധനാഴ്ച വൈകീട്ട് 83.89 മീറ്ററാണ് ജലനിരപ്പ്. നേരത്തെ 10 സെന്റീമീറ്റാണ് തുറന്നിരുന്നത്. മഴ ശക്തിപ്പെട്ടാല് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടിവരുമെന്നും നെയ്യാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ഇറിഗേഷൻ അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

