നവകേരള സദസ്സ്; സ്ഥലപരിശോധന നടത്തി
text_fieldsകാട്ടാക്കടയിലെ നവകേരള സദസ്സിനായി കലക്ടർ ജെറോമിക് ജോർജിന്റെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തുന്നു
കാട്ടാക്കട: കാട്ടാക്കടയിൽ 22ന് ചേരുന്ന നവകേരള സദസ്സിനായി കലക്ടറുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി.കാട്ടാക്കട ക്രിസ്ത്യൻ കോളജ് മൈതാനിയിലാണ് പരിപാടി നടത്തുക. കലക്ടർ ജെറോമിക് ജോർജ്, സംഘാടക സമിതി കൺവീനർ കൂടിയായ ഡെപ്യൂട്ടി കലക്ടർ ഷീജ ബീഗം, കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാർ എന്നിവർ ചേർന്നാണ് സ്ഥലം പരിശോധിച്ചത്.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് നിലവിൽ കോളജ് കവാടത്തിലൂടെ കടന്നുവരാൻ ചെറിയ ബുദ്ധിമുട്ടുള്ളതായി കഴിഞ്ഞ ദിവസം നടത്തിയ ട്രയലിൽ വ്യക്തമായിരുന്നു. ബസിന് വരാനായി പൂർവ വിദ്യാർഥികൾ നിർമിച്ചു നൽകിയ പുതിയ കവാടത്തിന്റെ ചില ഭാഗങ്ങൾ നീക്കിയാൽ മതിയെന്നും ഇതിന്റെ ജോലികൾ ഉടൻ നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.

