വധശ്രമം: യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്
text_fieldsകാട്ടാക്കട: കഴുത്തിൽ ഷാൾ മുറുക്കി ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയില്‍ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറിനെതിരെ പൊലീസ് കേസെടുത്തു. വെള്ളറട കിളിയൂർ വിജയ ഭവനിൽ അഖിലയുടെ (25) പരാതിയിലാണ് ഭര്‍ത്താവും യൂത്ത് കോൺഗ്രസ് കാട്ടാക്കട നിയോജകമണ്ഡലം പ്രസിഡന്‍റുമായ കാട്ടാക്കട പാപ്പനം മണി സദനത്തിൽ ഡാനിയലിനെ (30) പ്രതിയാക്കി കാട്ടാക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
2018ൽ 21 സെൻറ് വസ്തുവും മൂന്നര ലക്ഷം രൂപയും വീട്ടിലേക്കാവശ്യമായ ഫർണിചറും സ്ത്രീധനമായി നൽകിയിരുന്നു. വീണ്ടും വീട് വെക്കാൻ രണ്ടു പ്രാവശ്യമായി ആറരലക്ഷം രൂപയും നൽകി. പിന്നീടും വീട്ടില്‍നിന്നും പണമെത്തിക്കാന്‍ ആവശ്യപ്പെട്ട് ഉപദ്രവിച്ചതായും പരാതിയില്‍ പറയുന്നു. ഇതിനിടയിൽ മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചെന്നും ഇതു ചോദ്യം ചെയ്തതിന് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് പരാതി.

