സിമന്റ് കയറ്റിവന്ന ലോറിയിടിച്ച് മൂന്നാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്
text_fieldsകാട്ടാക്കട: സിമന്റ് കയറ്റിവന്ന ലോറിയിടിച്ച് മൂന്നാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. പൂവച്ചൽ സര്‍ക്കാര്‍ യു.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി മാമ്പള്ളി എസ്.ബി. ശ്രീകുമാർ-ശ്രീദേവി ദമ്പതികളുടെ മകൻ ഇമാനുവേലാണ് (എട്ട്) അപകടത്തില്‍പെട്ടത്.
ബുധനാഴ്ച രാവിലെ ഒമ്പതോടെ സ്കൂളിന് മുന്നിൽവെച്ചാണ് സംഭവം. സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെ സിമന്റ് കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. നിലത്തുവീണ കുട്ടിയുടെ ശരീരത്തിലൂടെ ലോറിയുടെ വലതുവശത്തെ മുൻ ടയർ കയറി. നാട്ടുകാർ കുട്ടിയെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നൽകിയശേഷം കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയോടെ ശസ്ത്രക്രിയക്ക് വിധേയനാക്കി.

