Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാട്ടുപന്നിയുടെ ആക്രമണത്തില്‍ അഭിഭാഷകക്കും മകള്‍ക്കും പരിക്ക്

text_fields
bookmark_border
കള്ളിക്കാട്-കുറ്റിച്ചല്‍ റോഡില്‍ തേവന്‍കോടിനടുത്താണ് സംഭവം
കാട്ടുപന്നിയുടെ ആക്രമണത്തില്‍ അഭിഭാഷകക്കും മകള്‍ക്കും പരിക്ക്
cancel
camera_alt

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന മി​നി​യും ദ​യ​യും

കാട്ടാക്കട: കാട്ടുപന്നിയുടെ ആക്രമണത്തില്‍ അഭിഭാഷകക്കും മകള്‍ക്കും പരിക്ക്. കുറ്റിച്ചല്‍ തച്ചന്‍കോട് സ്വദേശി മിനി (45), മകള്‍ ദയ (17) എന്നിവരാണ് പരിക്കേറ്റ് കാട്ടാക്കട സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയത്.

കള്ളിക്കാട്-കുറ്റിച്ചല്‍ റോഡില്‍ തേവന്‍കോടിനടുത്ത് ശനിയാഴ്ച രാവിലെയാണ് സംഭവം. മകളുമൊത്ത് സ്കൂട്ടറില്‍ പോകവെ കാട്ടുപന്നി സ്കൂട്ടര്‍ ഇടിച്ചുവീഴ്ത്തി.

തുടര്‍ന്ന് പിന്നാലെ വന്ന മറ്റൊരു കാട്ടുപന്നി റോഡില്‍ കിടന്ന ഇവരെ കുത്തി പരിക്കേൽപിക്കുകയായിരുന്നു. അമ്മയുടെയും മകളുടെയും നിലവിളികേട്ട് നാട്ടുകാരെത്തിയപ്പോഴാണ് പന്നികള്‍ സ്ഥലംവിട്ടത്. മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും മുറിവേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lawyer and daughter injured in wild boar attack
Next Story