കെ.എസ്.ആർ.ടി.സി ബസിന്റെ ഇന്ധടാങ്കിൽ ചോർച്ച; റോഡിലൂടൊഴുകിയ ഡീസലിൽ തെന്നി വാഹനങ്ങൾ
text_fieldsകാട്ടാക്കട: കെ.എസ്.ആർ.ടി.സി ബസിലെ ഇന്ധനടാങ്ക് ചോർന്ന് ഡീസൽ റോഡിലൂടെ ഒഴുകി. പിന്നാലെ വന്ന നിരവധി വാഹനങ്ങള് അപകടത്തില്പ്പെട്ടു.
തിങ്കളാഴ്ച രാവിലെ കാട്ടാക്കട-കുറ്റിച്ചല് റോഡില് പേഴുംമൂട് പെട്രോൾ പമ്പിന് സമീപം കൊടുംവളവിലാണ് ഡീസല് ഒഴുകിയത്. ബൈക്കുകളും നിരവധി വാഹനങ്ങളും തെന്നിമാറി. നിയന്ത്രണം വിട്ട പല വാഹനങ്ങളും കൂട്ടിയിടിക്കാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ചെറിയ മഴയും അപകടത്തിന്റെ വ്യാപ്തി കൂട്ടി.
വ്യാപാരികളും യാത്രക്കാരും അറിയിച്ചതിനെ തുടര്ന്ന് കാട്ടാക്കട അഗ്നിരക്ഷ സേനയെത്തി റോഡില് വെള്ളം ചീറ്റി ഡീസൽ നീക്കം ചെയ്തു. തുടർന്ന് ഗതാഗതം പുനരാരംഭിച്ചു. വളവിലൂടെ അമിത വേഗതയിൽ പോകുമ്പോൾ ബസ് ചരിഞ്ഞു ടാങ്കിൽ നിന്ന് ഡീസൽ ചോർച്ച പതിവാണ്. ഇത് പലപ്പോഴും വളവുകളിൽ അപകടം ഉണ്ടാക്കുന്നുണ്ട്.
തിങ്കളാഴ്ച ഇന്ധന ടാങ്കിലെ ചോർച്ചയാണ് ഡീസൽ ഒഴുകിയതിന് കാരണമെന്ന് കെ.എസ്.ആർ.ടി.സി പറയുന്നു. ടാങ്കിൽ നിറച്ച് ഡീസൽ ഉണ്ടായിരുന്നതും വേഗത്തിൽ തിരിഞ്ഞത് കാരണം പുറത്തേക്കൊഴികയതാകാമെന്നാണ് നാട്ടുകാർ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

