കേബിളുകളും കമ്പികളും കുരുങ്ങി വൈദ്യുതി പോസ്റ്റുകൾ
text_fieldsകേബിളുകളും കമ്പികളും കൊണ്ട് കുരുങ്ങി കെ.എസ്.ഈ.ബിയുടെ കാട്ടാക്കട ജങ്ഷനിലുള്ള വൈദ്യുതി പോസ്റ്റ്
കാട്ടാക്കട: കേബിളുകളും കമ്പികളും കൊണ്ട് കുരുങ്ങി കെ.എസ്.ഇ.ബിയുടെ വൈദ്യുതി പോസ്റ്റ്. കാട്ടാക്കട ജങ്ഷനിലുള്ള പോസ്റ്റിലാണ് നിരവധി കമ്പനികളുടെ ഇന്റര്‍നെറ്റ്-ടെലിവഷിന് കേബിളുകള്‍ കൊണ്ട് കുരുങ്ങി കിടക്കുന്നത്. കൈയ്യെത്തും ദൂരത്തുവരെ കേബിളുകള്‍ ചുറ്റിയിട്ടിരിക്കുകയാണ്. ഭാരംകയറ്റിയ കൂറ്റന്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നതും സദാ തിരക്കേറിയതുമായ കാട്ടാക്കട ജംഗ്ഷനിലാണിത്. നാട്ടിലെ പ്രവര്‍ത്തിക്കുന്നതും പ്രവര്‍ത്തന രഹിതവുമായ കേബിളുകളാണ് പോസ്റ്റില്‍ വലിച്ചുകെട്ടിയിരിക്കുന്നത്.
അപകടങ്ങള്‍ക്ക് ഇടവരുത്തിയേക്കാവുന്ന തരത്തില്‍ കെട്ടിയിരിക്കുന്ന കേബിളുകള്‍ നീക്കം ചെയ്യണമെന്ന് പൊതുപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

