Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightകാട്ടാക്കട സബ് റീജനല്‍...

കാട്ടാക്കട സബ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
Kattakkada
cancel

കാ​ട്ടാ​ക്ക​ട: സ​ബ് റീ​ജ​ന​ല്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് ഓ​ഫി​സി​ന്‍റെ കീ​ഴി​ലു​ള്ള പു​തി​യ ഡ്രൈ​വി​ങ് ടെ​സ്റ്റ് ഗ്രൗ​ണ്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ര്‍.​ടി.​ഒ ത​ങ്ക​രാ​ജ​ന്‍ നി​ര്‍വ​ഹി​ച്ചു. പൂ​വ​ച്ച​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ള​മൂ​ട് കു​റ​കോ​ണ​ത്ത്​ മോ​ട്ടോ​ര്‍ ഡ്രൈ​വി​ങ് സ്കൂ​ള്‍ അ​സോ​സി​യേ​ഷ​ന്‍ കാ​ട്ടാ​ക്ക​ട യൂ​നി​റ്റി​ന്‍റെ ഒ​രേ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് ഗ്രൗ​ണ്ട് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഹെ​വി വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ലൈ​സ​ന്‍സ് നേ​ടാ​ന്‍ എ​ത്തു​ന്ന​വ​ര്‍ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ശൗ​ചാ​ല​യ​വും വാ​ഹ​ന പാ​ര്‍ക്കി​ങ്ങി​നു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ​യു​ണ്ട്. ഏ​റെ​ക്കാ​ല​മാ​യി ഊ​രൂ​ട്ട​മ്പ​ലം വ​ലി​യ​റ​ത്ത​ല സ്കൂ​ള്‍ ഗ്രൗ​ണ്ടി​ലാ​യി​രു​ന്ന ടെ​സ്റ്റ് ന​ട​ത്തി​യി​രു​ന്ന​ത്.

കാ​ട്ടാ​ക്ക​ട സ​ബ് റീ​ജ​ന​ല്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് ഓ​ഫി​സി​ന്‍റെ കീ​ഴി​ലു​ള്ള ഡ്രൈ​വി​ങ് ടെ​സ്റ്റ് ജൂ​ലൈ ആ​റു​മു​ത​ല്‍ മു​ള​മൂ​ട് കു​റ​കോ​ണ​ത്താ​യി​രി​ക്കു​മെ​ന്ന് സ​ബ് റീ​ജ​ന​ല്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് ഓ​ഫി​സ​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍ അ​റി​യി​ച്ചു. ടെ​സ്റ്റി​ന്​ അ​പേ​ക്ഷി​ച്ച​വ​ര്‍ നി​ശ്ചി​ത ദി​വ​സം രാ​വി​ലെ എ​ട്ടി​ന് ഹാ​ജ​രാ​ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kattakkadadriving test groundSub Regional Transport Office
News Summary - Kattakkada Sub Regional Transport Office inaugurated driving test ground
Next Story