കോഴികൾ കൂട്ടത്തോടെ ചാകുന്നതിന് കാരണം അണുബാധ
text_fieldsകാട്ടാക്കട: കാട്ടാക്കടയിൽ കോഴികൾ കൂട്ടത്തോടെ ചാകുന്നതിന് കാരണം അണുബാധയാണെന്ന് (ബാക്റ്റീരിയൽ ഇൻഫെക്ഷൻ) പരിശോധനഫലം. ഫാമുകളിൽനിന്ന് ശേഖരിച്ച് പാലോട് വെറ്ററിനറി ബയോളജിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ച സാമ്പിളുകളുടെ പരിശോധനഫലം കഴിഞ്ഞദിവസം ലഭിച്ചു.
കോഴികളിൽ 'ഇകോളി' ബാക്ടീരിയകളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്ന കോഴികൾക്ക് പുറമെ നാട്ടിലെ വളർത്തുപക്ഷികളെയും ബാക്ടീരിയ ആക്രമിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഏതെങ്കിലുമൊരു കോഴിയിൽ ബാക്ടീരിയ എത്തിയാൽ അത് ബാക്കി കോഴികളിലേക്ക് പെട്ടെന്ന് പടരുകയും അവ കൂട്ടത്തോടെ ചാകുകയും ചെയ്യും.
കാട്ടാക്കട പ്രദേശത്ത് കഴിഞ്ഞ രണ്ടാഴ്ചക്കിടെ അയ്യായിരത്തിലേറെ കോഴികളാണ് വിവിധ ഫാമുകളിലായി ചത്തത്. ചിലേടത്ത് വീട്ടിൽ വളർത്തിയിരുന്ന നാടൻകോഴികളും പ്രാവുകളും ലവ്ബേർഡുകളും ചത്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

