മാലിന്യ കേന്ദ്രമായി കാട്ടാക്കട ചന്ത
text_fieldsമാലിന്യം നിറഞ്ഞ് കിടക്കുന്ന കാട്ടാക്കട ചന്തയിലെ മത്സ്യകച്ചവടം
കാട്ടാക്കട: ദിനംപ്രതി നൂറുകണക്കിനാളുകള്‍ വന്നുപോകുന്ന കാട്ടാക്കട പൊതുചന്തയില്‍ മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം പരക്കുന്നു. ഈച്ചകളുടെയും പുഴുക്കളുടെയും കേന്ദ്രമായി, പകർച്ച വ്യാധികൾക്ക് ഇടയാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും നടപടിയില്ല. മാലിന്യകൂമ്പാരത്തിന് നടുവില്‍ വച്ച് നടത്തുന്ന മത്സ്യകച്ചവടം ഉള്‍പ്പെടെ നടത്തുന്നവര്‍ക്ക് ചര്‍മ്മരോഗങ്ങള്‍ പിടിപെട്ട് ദുരിതമനുഭവിക്കുകയാണ്. ഒരിക്കല്‍ ചന്തയില്‍ വന്നാല്‍ പിന്നീട് ഇവിടേക്ക് വരാന്‍ മടിക്കുന്ന തരത്തില്‍ വൃത്തിഹീനമാണ്. കാക്ക ഉള്‍പ്പെടെയുള്ള പറവകള്‍ മാലിന്യം കൊണ്ട് വന്ന് ചന്തയില്‍ എത്തുന്നവരുടെ തലയില്‍ നിക്ഷേപിക്കുന്നതും പതിവ് സംഭവമാണ്.
മത്സ്യകച്ചവടം നടത്തുന്നിടത്ത് മാലിന്യം നിറഞ്ഞ് പുഴുക്കളും വിഹരിക്കുന്നു. ഈ മലിനജലത്തിലൂടെ നടന്ന് മാത്രമെ ഇവിടെ മത്സ്യം വാങ്ങാനെത്തുന്നവര്‍ക്കും കച്ചവടക്കാര്‍ക്കും എത്താനാകൂ. മത്സ്യ- മാംസ വിൽപ്പന കേന്ദ്രങ്ങളിൽ മലിനജലം ഒഴിക്കിവിടാൻ അഴുക്കു ചാലുകൾ ഇല്ലാത്തതും, തറ പൂർണമായും ഓട് പാകാത്തതും മഴക്കാലത്ത് ചന്തയെ വൃത്തിഹീനവും ദുര്‍ഗന്ധ പൂരിതവുമാക്കുന്നു. ചന്തയ്ക്കുള്ളിൽ മാലിന്യ സംസ്കരണത്തിന് സ്ഥിരം സംവിധാനമൊരുക്കാൻ പല പദ്ധതികളും നടപ്പാക്കുകയും, പുതിയവ ആസൂത്രണം ചെയ്തെങ്കിലും ഒന്നും ലക്ഷ്യം കണ്ടിട്ടില്ല. എന്നാല്‍ കാട്ടാക്കട പൊതുചന്തയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കോടികള്‍ ചിലവിട്ടതായാണ് കണക്കുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

