അഭിനയക്കും അഭിനവിനും ഇനി പേടിയില്ലാതെ അന്തിയുറങ്ങാം
text_fieldsപുതിയ വീട്
കാട്ടാക്കട: ഒറ്റശേഖരമംഗലം പഞ്ചായത്തിലെ ആലച്ചക്കോണം വാര്‍ഡിലെ തൊളിക്കോട്ടുകോണത്ത് വാതിലുകളില്ലാത്തതും ഏതുനിമിഷവും നിലംപൊത്താവുന്ന ചോരുന്ന കൂരയില്‍ മുത്തച്ഛെൻറ തണലില്‍ വളര്‍ന്ന അഭിനയ, അഭിനവ് എന്നിവര്‍ക്ക് ഇനി പേടിയില്ലാതെ അന്തിയുറങ്ങാം.
കോവിഡ് കാലത്ത് പൂഴനാട് പ്രദേശത്തെ നിര്‍ധന കുട്ടികള്‍ക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി പൂഴനാട് നീരാഴിക്കോണം ഭാവന ഗ്രന്ഥശാല പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനത്തിനിടെയാണ് ഏതുനിമിഷവും നിലംപൊത്താവുന്ന ചോരുന്ന കൂരയില്‍ പറക്കമുറ്റാത്ത രണ്ട് കുട്ടികെളയും കുടുംബെത്തയും കണ്ടെത്തിയത്.
പഴയ വീട്
സ്നേഹ ഭാവന എന്ന വിലാസവും രേഖപ്പെടുത്തി നാളെ കുട്ടികള്‍ക്ക് താക്കോല്‍ കൈമാറും. ഈ വീടിെൻറ താക്കോൽദാനം ചൊവ്വാഴ്ച കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. ഡോ. ശശി തരൂർ എം.പി പങ്കെടുക്കും.
വീടിെൻറ ഗൃഹപ്രവേശനം മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. നാട്ടുകാരുടെ പിന്തുണയും സഹായവും കൊണ്ടാണ് വീട് പൂർത്തിയാക്കാൻ കഴിഞ്ഞത് എന്ന് ഭാവന പ്രസിഡൻറ് പൂഴനാട് ഗോപന്, സെക്രട്ടറി ഗംഗന് എന്നിവര്‍ പറഞ്ഞു.