Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഴം വാങ്ങാനെത്തിയ യുവാവ് കടയുടമയായ സ്ത്രീയുടെ നാലരപ്പവന്‍റെ മാല പൊട്ടിച്ച് കടന്നു

text_fields
bookmark_border
snatching 18921
cancel

കാട്ടാക്കട: കണ്ടല ജങ്ഷനിലെ കടയില്‍ പഴം വാങ്ങാന്‍ ബൈക്കിലെത്തിയ യുവാവ് കടയുടമയായ സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നു. കണ്ടല തടത്തരികത്ത് ഷാജി മന്‍സിലില്‍ മജീദിന്‍റെ ഭാര്യ ഷെഹറുബാന്‍ ബീവിയുടെ നാലരപവന്‍റെ സ്വര്‍ണ്ണ മാലയാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടുകൂടിയാണ് സംഭവം.

ബൈക്കിലെത്തിയ യുവാവ് റോഡിന് മറു വശത്ത് ബൈക്ക് നിർത്തി കടയിലെത്തി പഴം ആവശ്യപ്പെട്ടു. പഴമെടുത്ത് പൊതിയുന്നതിടെയാണ് മാല പൊട്ടിച്ചത്. ഉടനെ ഷെഹറുബാന്‍ ബീവി ഇയാളുടെ കയ്യില്‍ പിടിച്ചതിനെ തുടര്‍ന്ന് മാല പൊട്ടി കുറച്ചു ഭാഗം കയ്യില്‍ കിട്ടി. ഇവരുടെ നിലവിളി കേട്ട് സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ എത്തിയപ്പോഴേയ്ക്കും യുവാവ് വേഗത്തില്‍ ബൈക്കെടുത്ത് കാട്ടാക്കട ഭാഗത്തേക്ക് കടന്നു.

ബൈക്കിന്‍റെ നമ്പര്‍ മറച്ചിരുന്നു. മുഖാവരണം ധരിച്ചിട്ടുണ്ടായിരുന്നു. ഏകദേശം 25 വയസ് പ്രായം തോന്നിക്കുന്നയാളാണ്. മാറനല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - gold chain snatching in kattakkada
Next Story