മാറനല്ലൂരിലും പരിസരത്തും മാലപൊട്ടിക്കൽ
text_fieldsകാട്ടാക്കട: മാറനല്ലൂരിലും പരിസരപ്രദേശങ്ങളിലും മോഷ്ടാക്കള് വഴിയാത്രക്കാരുടെ സ്വൈരം കെടുത്തുന്നു. ഒരാഴ്ചക്കിടെ രണ്ടിടത്ത് വയോധികയുടെയും വീട്ടമ്മയുടെയും മാല പൊട്ടിച്ച് മോഷ്ടാക്കള് കടന്നു. ഞായറാഴ്ച രാവിലെ 11 ഓടെ കാട്ടാക്കട-നെയ്യാറ്റിന്കര റോഡില് ആലംപൊറ്റ മഠത്തുവിള ലെയ്നില് മഠത്തുവിളസ്വദേശിനി തങ്കകുമാരിയുടെ രണ്ട് പവന് മാല ആക്ടീവയിലെത്തിയയാള് പൊട്ടിച്ച് കടന്നു. ആളൊഴിഞ്ഞ ഇടറോഡില് വീട്ടമ്മ നിലവിളിക്കുന്നതിന് മുമ്പതന്നെ മോഷ്ടാവ് നെയ്യാറ്റിന്കര റോഡില് പ്രവേശിച്ച് രക്ഷപ്പെടുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെ ഊരൂട്ടമ്പലം കാരണംകോട് സ്വദേശിനിയായ വസന്ത ക്ഷേത്രദര്ശനത്തിന് പോകവെ ഒരുപവന് മാല ഓട്ടോയിലെത്തിയസംഘം കവര്ന്നു. മാല പൊട്ടിച്ചശേഷം ഓട്ടോ കാട്ടക്കട റോഡിലേക്ക് പോകുകയുമായിരുന്നു.
വസന്ത നിലവിളികേട്ട് നാട്ടുകാര് ഓടിക്കൂടിയെങ്കിലും ഓട്ടോയെ കണ്ടെത്താന് കഴിഞ്ഞില്ല. മാറനല്ലൂര് പൊലീസ് സ്ഥലത്തെത്തി പ്രദേശത്തെ നിരീക്ഷണ കാമറകള് പരിശോധിച്ചതിൽനിന്ന് ഓട്ടോ മാറനല്ലൂര് കവലയില് നിന്ന് പുന്നാവൂര് ഭാഗത്തേക്ക് കടന്നതായി കണ്ടെത്തി. അടുപ്പിച്ചുള്ള മോഷണങ്ങള് മൂലം നാട്ടുകാർ ഭീതിയിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

