കാർ തോട്ടിലേക്ക് വീണു; ഡ്രൈവറെ രക്ഷപ്പെടുത്തി
text_fieldsകാട്ടാക്കട: നിയന്ത്രണംവിട്ട് കാര്‍ തോട്ടിലേക്ക് വീണു. ഡ്രൈവറെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷിച്ചു. പുതുക്കുളങ്ങര ചക്രപാണിപുരം അനീഷ് കോട്ടേജിൽ അനീഷി(30) നെയാണ് രക്ഷപ്പെടുത്തിയത്.
കള്ളിക്കാട് തേവൻകോട് ആശ്രമത്തിന് മുന്നിലെ തോട്ടില്‍ ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. കുറ്റിച്ചൽ നിന്നും കള്ളിക്കാടേക്ക് വരുകയായിരുന്ന കാർ തലകുത്തനെ തോട്ടിലേക്ക് വീഴുകയായിരുന്നു. മഴയായതിനാൽ തോട്ടിൽ ഒരാൾപൊക്കത്തോളം വെള്ളം ഉണ്ടായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് സമയോചിതമായി ഇടപെട്ട് കയർ ഉപയോഗിച്ച് കാർ ഉയർത്തി നിർത്തിയതിനാൽ കാറിനുള്ളിൽ വെള്ളം നിറഞ്ഞില്ല. പിന്നാലെ നെയ്യാർഡാം അഗ്നിരക്ഷാസേനയെത്തി അനീഷിനെ പുറത്തെടുത്ത് നെയ്യാർഡാം ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

