ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്ഡിങ് കമ്മിറ്റി അധ്യക്ഷയുടെ മാല കവർന്നു
text_fieldsകാട്ടാക്കട: സ്കൂട്ടറിലെത്തിയ യുവാവ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്ഡിങ് കമ്മിറ്റി അധ്യക്ഷയുടെ നാലര പവെൻറ സ്വർണമാല പൊട്ടിച്ചുകടന്നു. നേമം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി അധ്യക്ഷ കണ്ടല ഇറയാംകോട് പ്രഭാ നിവാസില് ശാന്താ പ്രഭാകരെൻറ മാലയാണ് കവർന്നത്. ബുധനാഴ്ച സന്ധ്യക്ക് ആറരയോടെയാണ് സംഭവം.
തൂങ്ങാംപാറയിൽനിന്ന് വീട്ടിലേക്ക് പോകെവ പിന്നാലെ സ്കൂട്ടറില് വന്ന യുവാവ് കഴുത്തില് കിടന്ന മാല പൊട്ടിച്ചു കടക്കുകയായിരുന്നു. പിടിവലിക്കിടയില് മാലയുടെ ഒരുഭാഗം കിട്ടി. ബഹളം കേട്ട് പരിസരവാസികൾ എത്തിയപ്പോഴേക്കും മോഷ്ടാവ് കടന്നു.
കാട്ടാക്കട ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിൽ പൊലീസ്സംഘം സ്ഥലത്തെത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉള്പ്പെടെ പരിശോധിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

