ഇരുതലമൂലിയെ വിൽക്കാൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
text_fieldsകാട്ടാക്കട: ഇരുതലമൂലി പാമ്പിനെ വിൽക്കാൻ ശ്രമിച്ച രണ്ടുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. കല്ലിയൂർ കാക്കാമൂല കുളങ്ങര സി.ബി.എസ്. ഭവനിൽ അനീഷ് ചന്ദ്രൻ (25), കൊല്ലം പുത്തംകുളം കരിംപാനൂർ തങ്ങൾവിള വീട്ടിൽ കെ.സലിം (40) എന്നിവരെയാണ് പരുത്തിപ്പള്ളി വനംവകുപ്പ് അധികൃതർ അറസ്റ്റുചെയ്തത്.
പാമ്പിനെ ബൈക്കിൽ കൊണ്ടുപോയി കാക്കാമൂല വെള്ളായണി കായലിന് സമീപംവെച്ച് പാമ്പിനെ വിൽക്കാൻ ശ്രമിക്കുമ്പോൾ ഉദ്യോഗസ്ഥസംഘം പ്രതികളെ ബൈക്കുൾപ്പെടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. റേഞ്ചോഫിസർ എൽ.സുധീഷ് കുമാറിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി റേഞ്ചോഫിസർ വി.സുനിൽ, ഫോറസ്റ്റ് ഓഫിസർ ബിന്ദു, ബീറ്റ് ഓഫിസർമാരായ ദിനേഷ്, മുകേഷ്, രാഹുൽ, ദീപു, ശരത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ വനംകോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയയിച്ചു.

