അറുപതിലേറെ കേസുകളിലെ പ്രതി അറസ്റ്റിൽ
text_fieldsഷാജി
കാട്ടാക്കട: വനം, എക്സൈസ്, പൊലീസ് സ്റ്റേഷനുകളിലായി അറുപതിലേറെ കേസുകളില് പ്രതിയായ യുവാവിനെ നെയ്യാര്ഡാം പൊലീസ് അറസ്റ്റ് ചെയ്തു. കള്ളിക്കാട് സ്വര്ണ്ണക്കോട് സ്വദേശി ഷാജി എന്നതോക്ക് ഷാജി (37) നെയാണ് റൂറല് പൊലീസ് മേധാവി കിരണ് നാരായണന്റെ നിര്ദ്ദേശത്തെ തുടര്ന്ന് നെയ്യാര്ഡാം പൊലീസ് ഇന്സ്പെക്ടര് ശ്രീകുമാരന് നായര്, സബ് ഇന്സ്പെക്ടര് സജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തുടര്ച്ചയായി ക്രിമിനല്കേസുകളില് പ്രതിയായ ഷാജിയെ കാപ്പ നിയമം ചുമത്തി ജയിലിലടച്ചു. പുറത്തിറങ്ങിയ ശേഷവും ക്രിമിനല് കേസുകളുണ്ടാക്കിയും വന്യ മൃഗവേട്ടകള് നടത്തിയും ശേഷം ഒളിവില് കഴിയവെയാണ് അറസ്റ്റിലായത്. ഒരു പ്രദേശത്തെ മുഴുവന് ഭീതിയിലാക്കുകയും, യാത്രക്കാരെയും നാട്ടുകാരേയും ഭീഷണിപ്പെടുത്തി പണം തട്ടുകയും കൊലപാതക ശ്രമം ഉള്പ്പെടയുള്ള നടത്തുകയും ചെയ്ത പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

