Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightമ​ന്ത്ര​വാ​ദി​നി...

മ​ന്ത്ര​വാ​ദി​നി ചമഞ്ഞ്​ തട്ടിപ്പ്​ നടത്തിയ യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
മ​ന്ത്ര​വാ​ദി​നി ചമഞ്ഞ്​ തട്ടിപ്പ്​ നടത്തിയ യുവാവ്​ അറസ്റ്റിൽ
cancel

കാ​ട്ടാ​ക്ക​ട: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ യു​വ​തി​ക​ളു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ ​െപാ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ള്ളി​ക്കാ​ട് മു​ണ്ട​വ​ൻ​കു​ന്ന് സു​ബീ​ഷ് ഭ​വ​നി​ൽ സു​ബീ​ഷി​നെ​യാ​ണ് (37) സൈ​ബ​ർ ക്രൈം ​െ​പാ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നെ​യ്യാ​ർ​ഡാം സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​യെ കു​ടു​ക്കി​യ​ത്.

സ്ത്രീ​ക​ളു​ടെ പേ​രി​ൽ വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ ഉ​ണ്ടാ​ക്കി അ​തി​ലൂ​ടെ വീ​ട്ട​മ്മ​മാ​രെ​യും യു​വ​തി​ക​ളെ​യും പ​രി​ച​യ​പ്പെ​ട്ട ശേ​ഷം മ​ന്ത്ര​വാ​ദി​നി​യാ​ണെ​ന്നും പ്ര​ശ്ന​ങ്ങ​ൾ​ക്ക് പൂ​ജ ന​ട​ത്ത​ണ​മെ​ന്നും അ​തി​നാ​യി ന​ഗ്ന​ചി​ത്ര​ങ്ങ​ൾ വേ​ണ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും അ​വ കൈ​ക്ക​ലാ​ക്കി പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​യെ​ന്ന് ​െപാ​ലീ​സ് പ​റ​ഞ്ഞു.

സൈ​ബ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ ജി.​എ​സ്. ര​തീ​ഷ്, എ​സ്.​ഐ സ​തീ​ഷ് ശേ​ഖ​ർ, സി.​പി.​ഒ​മാ​രാ​യ ശ്യാം, ​അ​ശോ​ക്, അ​ദീ​ൻ, ബീ​ന എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestwitchcraft
News Summary - A young man who cheated on witchcraft was arrested
Next Story