Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആയുധങ്ങളുമായി ബൈക്കിലെത്തിയ എട്ടംഗ സംഘം വീട് അടിച്ചുതകര്‍ത്തു

text_fields
bookmark_border
ഗര്‍ഭിണിയെ ഉള്‍പ്പെടെ ആക്രമിച്ചു
attack
cancel

കാട്ടാക്കട: രാത്രിയില്‍ ആയുധങ്ങളുമായി ബൈക്കിലെത്തിയ എട്ടംഗ സംഘം വീട് അടിച്ചുതകര്‍ത്തു. വീട്ടമ്മയെയും ഗര്‍ഭിണിയായ യുവതിയെയും ആക്രമിച്ചു. കാട്ടാക്കട കുളത്തുമ്മല്‍ ഹയര്‍സെക്കൻഡറി സ്കൂളിനടുത്ത് വ്യാഴാഴ്ച രാത്രി പത്തോടെയാണ് സംഭവം. മൈലാടി സ്വദേശി അനില്‍കുമാര്‍ വാടകക്ക് താമസിക്കുന്ന വീട്ടിലാണ് ആക്രമണം നടത്തിയത്.

മരുമക്കള്‍ എവിടെയെന്ന് അന്വേഷിച്ചായിരുന്ന സംഘമെത്തിയതെന്ന് അനില്‍കുമാര്‍ പറഞ്ഞു. അവര്‍ ഇവിടില്ലെന്ന് പറഞ്ഞതോടെ വീട്ടിലെ ടി.വിയും ഫര്‍ണിച്ചറുമൊക്കെ അടിച്ചുതകര്‍ത്തു. അനില്‍കുമാറിന്‍റെ ഗര്‍ഭിണിയായ മകള്‍ ഉള്‍പ്പെടെ വീട്ടിലുള്ളവരെയെല്ലാം ആക്രമിച്ചു. ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ബൈക്കുകളില്‍ കടന്നുകളഞ്ഞു. ഇതിനിടെ നാട്ടുകാര്‍ വിവരമറിയിച്ചതിനുസരിച്ച് സ്ഥലത്ത് പൊലീസെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - a group attacked house
Next Story