Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightപാ​മ്പു​ക​ടി​യേ​റ്റ...

പാ​മ്പു​ക​ടി​യേ​റ്റ നാ​ലു​വ​യ​സ്സു​കാ​രി മ​രി​ച്ചു

text_fields
bookmark_border
പാ​മ്പു​ക​ടി​യേ​റ്റ നാ​ലു​വ​യ​സ്സു​കാ​രി മ​രി​ച്ചു
cancel
camera_alt

അ​ന്ന

കാ​ട്ടാ​ക്ക​ട: പാ​മ്പു​ക​ടി​യേ​റ്റ്​ ചി​കി​ത്സ​യി​ലി​രു​ന്ന ബാ​ലി​ക മ​രി​ച്ചു. കാ​ട്ടാ​ക്ക​ട കു​ഴി​വി​ള മു​ണ്ടു​കോ​ണം ര​തീ​ഷ് ഭ​വ​നി​ല്‍ ര​തീ​ഷ്-​ര​മ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ അ​ന്ന ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വീ​ടി​നു മു​ന്നി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്ന കു​ട്ടി​യെ വീ​ട്ടു​കാ​ർ കാ​ട്ടാ​ക്ക​ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും തു​ട​ർ​ന്ന്, എ​സ്.​എ.​ടി.​ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ചു. അ​വി​ടെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്കു ശേ​ഷ​മാ​ണ് കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ വി​ഷാം​ശം ക​ണ്ടെ​ത്തു​ന്ന​ത്.

ഇ​ട​തു​കാ​ലി​െൻറ പാ​ദ​ത്തി​ൽ പാ​മ്പു​ക​ടി​യേ​റ്റ​തി​െൻറ പാ​ടു​ക​ൾ ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. ഐ.​സി.​യു​വി​ലും തു​ട​ർ​ന്ന്, വെൻറി​ലേ​റ്റ​റി​ലേ​ക്കും മാ​റ്റി​യെ​ങ്കി​ലും വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 10 ഒാ​ടെ മ​രി​ച്ചു. ചു​റ്റു​മ​തി​ലു​ള്ള വീ​ടി​നു മു​ന്നി​ലി​രു​ന്ന് അ​ന്ന​മോ​ൾ ക​ളി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ക്ഷീ​ര ക​ർ​ഷ​ക​നാ​ണ് പി​താ​വ്.

മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ല്‍ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വീ​ടി​നു മു​ന്നി​ൽ പ്ര​േ​ത്യ​കം സ​ജ്ജീ​ക​രി​ച്ച സ്ഥ​ല​ത്താ​ണ് സം​സ്ക​രി​ച്ച​ത്. ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​െ​പ്പ​ടെ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. സ​ഹോ​ദ​രി: അ​ന​ന്യ.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snake bitten
News Summary - A four-year-old girl has died after being bitten by a snake
Next Story