Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightമൂന്ന്​ കോടി ചെലവ്​,...

മൂന്ന്​ കോടി ചെലവ്​, മൂന്നാംനില കാലി; കെ.എസ്.ആര്‍.ടി.സി സുമച്ചയത്തിലെ കടമുറികള്‍ അടച്ചിട്ടിരിക്കുന്നു

text_fields
bookmark_border
ksrtc complex
cancel
camera_alt

അ​ട​ഞ്ഞു​കി​ട​ക്കു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി കാ​ട്ടാ​ക്ക​ട വാ​ണി​ജ്യ​സു​മ​ച്ച​യ​ത്തി​ലെ ഹാ​ള്‍

കാ​ട്ടാ​ക്ക​ട: കോ​ടി​ക​ള്‍ ചെ​ല​വി​ട്ട് നി​ർ​മി​ച്ച കെ.​എ​സ്.​ആ​ര്‍.​ടി.​സി വാ​ണി​ജ്യ​സു​മ​ച്ച​യ​ത്തി​ലെ ക​ട​മു​റി​ക​ള്‍ അ​ട​ച്ചി​ട്ടി​രി​ക്കു​ന്നു. കാ​ട്ടാ​ക്ക​ട​യി​ലെ ഷോ​പ്പി​ങ് കോം​പ്ല​ക്സി​ലെ അ​യ്യാ​യി​ര​ത്തോ​ളം ച​തു​ര​ശ്ര അ​ടി സ്ഥ​ല​മാ​ണ്​ വാ​ട​ക​ക്കാ​ര്‍ക്ക് ന​ല്‍കാ​തെ പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. 2011 ആ​ഗ​സ്റ്റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​ണ്​ കെ​ട്ടി​ടം.

മൂ​ന്ന് കോ​ടി​യി​ലേ​റെ ചെ​ല​വി​ല്‍ പ​ണി​ത കെ​ട്ടി​ട​ത്തി​ലെ മൂ​ന്നാം നി​ല​യാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ല്‍ വെ​റു​തേ കി​ട​ക്കു​ന്ന​ത്. മൂ​ന്ന് നി​ല​ക​ളി​ലാ​യി 30 മു​റി​ക​ളും ര​ണ്ട് ഹാ​ളു​ക​ളും അ​ട​ങ്ങു​ന്ന കെ​ട്ടി​ട​ത്തി​ലെ ഹാ​ളു​ക​ളാ​ണ് ലേ​ലം​ചെ​യ്ത് ന​ല്‍കാ​തെ​യി​ട്ടി​രി​ക്കു​ന്ന​ത്. കാ​ട്ടാ​ക്ക​ട താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന്​ ക​ട​മു​റി​ക​ള്‍ക്കു​വേ​ണ്ടി സം​രം​ഭ​ക​ര്‍ നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ഴാ​ണ് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഇ​ത് കാ​ണാ​തെ കി​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:not workingksrtc complexno shops
News Summary - 3 crore cost- third floor was empty- Shops at KSRTC complex are closed
Next Story