പോക്സോ കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവ്, 50,000 രൂപ പിഴ
text_fieldsമഹേഷ്
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാറനല്ലൂർ കണ്ടല കരിങ്കുളം പൊഴിയൂർക്കോണം ചിറയിൽ വീട്ടിൽ മഹേഷിനെയാണ് (30) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ്കുമാർ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 10 മാസം അധിക തടവ് അനുഭവിക്കണം. 2015ലാണ് കേസിനാസ്പദമായ സംഭവം.
പീഡന വിവരം സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടി അധ്യാപികയെ അറിയിച്ചതനുസരിച്ച് ചൈൽഡ് ലൈൻ വഴി പൊലീസിന് പരാതി നൽകുകയായിരുന്നു. പൂജപ്പുര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മാറനല്ലൂർ പൊലീസിന് കൈമാറി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

