വീട്ടുവളപ്പിൽ 11 കിലോ കഞ്ചാവ് കുഴിച്ചിട്ട നിലയിൽ; പ്രതി ഒാടിരക്ഷപ്പെട്ടു
text_fieldsപ്രതീകാത്മക ചിത്രം
കാട്ടാക്കട: കഞ്ചാവ് വിൽപന നടത്തുന്നതറിഞ്ഞെത്തിയ െപാലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെട്ടു. പരിശോധനയിൽ വീടിനോട് ചേർന്ന പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ 11 കിലോയിലേറെ കഞ്ചാവ് കണ്ടെത്തി. കുറ്റിച്ചൽ വള്ളിമംഗലം തകടിയിൽ പുത്തൻവീട്ടിൽ ഷാനു എന്ന മുഹമ്മദ് അൽത്താഫാണ്(25) രക്ഷപ്പെട്ടത്.
ഇയാളുടെ വീടിന് പിറകുവശത്തെ പുരയിടത്തിൽ പ്ലാസ്റ്റിക് ബക്കറ്റുകളിൽ കുഴിച്ചിട്ട നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. നെയ്യാർഡാം ഇൻസ്പെക്ടർ എസ്. ബിജോയ്, സബ് ഇൻസ്പെക്ടർമാരായ പ്രമോദ്, രമേശൻ, ഷിബുകുമാർ, എ.എസ്.ഐ ഷാജിത്, സി.പി.ഒ മാരായ അഭിലാഷ്, അലക്സ്, അരുൺ, വിജേഷ്, അജയൻ, ലേഖ എന്നിവരുൾപ്പെട്ട സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.

