Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സേവനം കിട്ടണമെങ്കിൽ ‘കണേണ്ടവരെ കാണണം’;അപേക്ഷകരെ വട്ടംകറക്കി കാട്ടാക്കട താലൂക്ക് ഓഫിസ്

text_fields
bookmark_border
സേവനം കിട്ടണമെങ്കിൽ ‘കണേണ്ടവരെ കാണണം’;അപേക്ഷകരെ വട്ടംകറക്കി കാട്ടാക്കട താലൂക്ക് ഓഫിസ്
cancel

കാട്ടാക്കട: അപേക്ഷകള്‍ ഓണ്‍ലൈന്‍വഴി, സര്‍ട്ടിഫിക്കറ്റ് കിട്ടാനും സേവനം ലഭിക്കാനും താലൂക്ക് ഓഫിസ് കയറിയിറങ്ങി മടുത്ത് ഭൂ ഉടമകൾ. നാല് മാസങ്ങള്‍ മുമ്പ് രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ പോലും പോക്കുവരവ് ചെയ്ത് നല്‍കാതെ ഭൂഉടമകളെ വട്ടം ചുറ്റിക്കുകയാണ്. കാട്ടാക്കട താലൂക്ക് ഓഫിസിലാണ് ജനങ്ങൾക്ക് ദുരവസ്ഥ നേരിടുന്നത്. ചിലപ്പോൾ കാണേണ്ടവരെ ‘കണ്ടാൽ’ കാര്യങ്ങൾ നടക്കുന്ന സ്ഥിതിയും ഇവിടെ പതിവെന്നും പരാതിയുണ്ട്.

സബ് രജിസ്ട്രാർ ഓഫിസുകളില്‍ ഭൂമികൈമാറ്റം രജിസ്റ്റര്‍ ചെയ്തശേഷം കാട്ടാക്കട താലൂക്ക് ഓഫിസിലേക്ക് അയക്കുന്ന പോക്കുവരവ് നടപടികള്‍ക്കായി ഭൂഉടമകളെ വട്ടം ചുറ്റിക്കുകയാണ്. പോക്കുവരവ് ചെയ്യേണ്ട ആധാരം, മുന്നാധാരം തുടങ്ങിയ സകലരേഖകളും താലൂക്കാഫിസില്‍ നേരിട്ടെത്തിച്ച് കാണിച്ചെങ്കിലേ പോക്കുവരവ് ചെയ്തു നല്‍കൂ എന്ന വാശിയിലാണ് ചില ഉദ്യോഗസ്ഥര്‍. രേഖകളുമായെത്തുന്നവര്‍ ദിവസങ്ങളോളം കയറിയിറങ്ങണം. സേവനം ലഭിക്കണമെങ്കില്‍ കാലുപിടിക്കണം. അല്ലെങ്കില്‍ വിളിച്ചുവരുത്തുന്ന ഉദ്യോഗസ്ഥരെ രഹസ്യമായി കാണണം. ഭൂമികൈമാറ്റ രജിസ്ട്രേഷനും പോക്കുവരവ് നടപടികളും വേഗത്താലാക്കുന്നതിനുവേണ്ടിയാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയത്. കാട്ടാക്കട താലൂക്ക് ഓഫിസില്‍ ഓണ്‍ലൈന്‍ സംവിധാനത്തോട് ചിലഉദ്യോഗസ്ഥര്‍ക്ക് തീരെ താല്‍പര്യമില്ല.

അപേക്ഷകരെ വിളിച്ചുവരുത്തന്ന ഉദ്യോഗസ്ഥര്‍ പലപ്പോഴും സീറ്റില്‍ കാണാറില്ല. ലീവ്, സ്ഥല പരിശോധന തുടങ്ങി കാരണങ്ങളാണ് ഇതിനായി പറയുന്നത്. ഉദ്യോഗസ്ഥന്‍ സീറ്റിലുണ്ടെങ്കില്‍ നെറ്റില്ല, സൈറ്റില്ല തുടങ്ങി കാരണങ്ങള്‍ കാട്ടി മടക്കി അയക്കും. ഇത്തരത്തിൽ നൂറുകണക്കിന് അപേക്ഷകളാണ് പരിഹാരം കാണാതെ കെട്ടിക്കിടക്കുന്നത്.

ഭൂമിയുടെ വിസ്തീര്‍ണ വ്യത്യാസം, കരം അടയക്കുന്നതിലെ പേരിലെ പിശക്, സർവെ നമ്പരുകളുടെ പിഴവ് എന്നീ പരാതികള്‍ക്ക് പരിഹാരമില്ലാത്ത സ്ഥിതിയാണ്. ജാതി സര്‍ട്ടിഫിക്കറ്റ് , അവകാശ സര്‍ട്ടിഫിക്കറ്റ്, അഗതി സര്‍ട്ടിഫിക്കറ്റ് തുടങ്ങി നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാനായി അപേക്ഷകര്‍ നെട്ടോട്ടമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kattakkada Taluk Office Bribe Allegations
Next Story