കര്‍ക്കടക വാവുബലി നാളെ; ഒരുക്കം പൂർത്തിയായി
text_fieldsതിരുവനന്തപുരം: പിതൃമോക്ഷത്തിനായി ബലിതർപ്പണം നടത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഒരുക്കം പൂർത്തിയാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡും വിവിധ ക്ഷേത്രങ്ങളും. ദേവസ്വം ബോർഡിന്റെ 20 ഗ്രൂപ്പുകളിൽ 15ലും ബലിതർപ്പണ കേന്ദ്രങ്ങളുണ്ട്. ഇതുകൂടാതെ മറ്റ് ക്ഷേത്രങ്ങളിലും പ്രധാന നദീതീരങ്ങളിലും നാളെ ബലിതർപ്പണം നടക്കും. ബോർഡിന് കീഴിലുള്ള തിരുവല്ലം, ശംഖുമുഖം, അരുവിക്കര, വർക്കല, തിരുമുല്ലവാരം, ആലുവ എന്നീ പ്രധാന കേന്ദ്രങ്ങളിലാണ് ബലിതർപ്പണം. ഇവിടങ്ങളിലുൾപ്പെെട പ്രധാന കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും പുരോഹിതരെ നിയോഗിക്കുകയും ചെയ്തു.
തിരുവല്ലം പരശുരാമക്ഷേത്രത്തിൽ ഒമ്പത് ബലിമണ്ഡപങ്ങളിലായി ഒരേസമയം 3,500 പേർക്ക് ബലിയിടാനാകും. അരുവിപ്പുറം ക്ഷേത്രത്തിൽ 500 പേർക്ക് ഒരേസമയം ബലിതർപ്പണത്തിന് സൗകര്യം ഒരുക്കി. പാപനാശത്ത് ബലിതർപ്പണചടങ്ങുകൾ പുലർച്ച മൂന്നിന് ആരംഭിക്കും. വർക്കല ജനാർദനസ്വാമി ക്ഷേത്രം, കഠിനംകുളം മഹാദേവക്ഷേത്രം, വെള്ളായണി ശിവോദയം ശിവക്ഷേത്രം, വേളി പൊഴിക്കര മഹാഗണപതി ക്ഷേത്രം, കുടപ്പനക്കുന്ന് കുശവർക്കൽ ദേവീക്ഷേത്രംഎന്നിവിടങ്ങളിലും വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി.
കർക്കടകവാവുമായി ബന്ധപ്പെട്ട് ശംഖുംമുഖത്ത് സ്കൂബാ ഡൈവ് ടീം ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നഗരസഭ പരിധിയിൽ ബലിതർപ്പണം നടക്കുന്ന സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള ക്രമീകരണങ്ങൾ സ്വീകരിക്കുമെന്ന് ആലോചനയോഗത്തിൽ മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.
പ്രതികൂല കാലാവസ്ഥയുള്ളതിനാൽ ബലി തർപ്പണം നടക്കുന്ന കടൽത്തീരങ്ങളിലും നദീതീരങ്ങളിലും സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈകോടതി സർക്കാറിനും ദേവസ്വം ബോർഡുകൾക്കും നിർദേശം നൽകിയിരുന്നു. ബലിതർപ്പണത്തിനെത്തുന്നവർ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.
ബലിതര്‍പ്പണത്തിനൊരുങ്ങി അരുവിപ്പുറം ക്ഷേത്രം
പാറശ്ശാല: അരുവിപ്പുറം ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് വിപുലമായ ഒരുക്കങ്ങള്‍. ശനിയാഴ്ച രാവിലെ നാലുമുതല്‍ ആരംഭിക്കുന്ന പിതൃതര്‍പ്പണ ചടങ്ങില്‍ ഒരേസമയം 500 പേര്‍ക്ക് പെങ്കടുക്കാം. ഇതിനായി ക്ഷേത്ര േകാമ്പൗണ്ടിലും നദിക്കരയിലും പ്രത്യേകം ബാരിക്കേഡുകള്‍ നിര്‍മിക്കുന്നുണ്ട്.
തര്‍പ്പണത്തിനെത്തുന്നവരെ നിയന്ത്രിക്കാന്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വനിത പൊലീസ് ഉള്‍പ്പെടെയുള്ള സേനയെ ക്ഷേത്രപരിസരത്തും നദിക്കരയിലും വിന്യസിച്ചിട്ടുണ്ട്. വാഹന പാര്‍ക്കിങ് സൗകര്യവുമൊരുക്കി.
പ്രദേശത്ത് എക്സൈസിന്റെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നദിക്കരയില്‍ അഗ്നിരക്ഷാസേന, ആംബുലന്‍സ് സേവനം ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ ടീം ക്ഷേത്രാങ്കണത്തില്‍ പ്രവര്‍ത്തിക്കും. വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജല വിതരണവും വൈദ്യുതിവകുപ്പിന്റെ കീഴില്‍ മുടങ്ങാതെ വൈദ്യുതിയും സജ്ജീകരിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര നഗരസഭയും പെരുങ്കടവിള ഗ്രാമപഞ്ചായത്തും സംയുക്തമായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ക്ഷേത്രാങ്കണത്തില്‍ റവന്യൂ, പൊലീസ്, ആരോഗ്യവകുപ്പ് എന്നിവയുടെ കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. സുരക്ഷയില്ലാത്ത സ്ഥലങ്ങളില്‍ ബലിതര്‍പ്പണം കര്‍ശമായി നിയന്ത്രിക്കാന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡെപ്യൂട്ടി കലക്ടര്‍മാരുടെയും വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനമായി. ബലിതര്‍പ്പണത്തിന് എല്ലാവിധ പൂജാദ്രവ്യങ്ങളും ക്ഷേത്രാങ്കണത്തില്‍ ലഭ്യമാണെന്നും മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.
കര്‍ക്കടക വാവുബലി: നഗരത്തില്‍ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: കര്‍ക്കടക വാവുബലിതര്‍പ്പണത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലെ വിവിധ ക്ഷേത്രങ്ങളോടനുബന്ധിച്ചും വിവിധ സ്ഥലങ്ങളിലും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട് തിരക്കിന് സാധ്യതയുള്ളതിനാൽ നഗരത്തില്‍ ഗതാഗതക്രമീകരണം. വെള്ളിയാഴ്ച രാത്രി പത്ത് മുതൽ ശനിയാഴ്ച ഉച്ചക്ക് 12 വരെ തിരുവല്ലം ക്ഷേത്രപരിസരത്തും ബൈപാസ് റോഡിലും വാഹനഗതാഗതത്തിനും പാര്‍ക്കിങ്ങിനും നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവല്ലം ജങ്ഷൻ മുതല്‍ തിരുവല്ലം എൽ.പി സ്കൂള്‍ ജങ്ഷന് വരെയുള്ള റോഡില്‍ ഇരുവശത്തേക്കും വാഹനഗതാഗതത്തിനും വാഹന പാര്‍ക്കിങ്ങിനും നിയന്ത്രണമുണ്ട്.
പാര്‍ക്കിങ് നിയന്ത്രണമുള്ള സ്ഥലങ്ങള്‍
- കുമരിചന്ത-കോവളം ബൈപാസ് റോഡില്‍ തിരുവല്ലം ഫുട് ഓവര്‍ബ്രിഡ്ജ് ജങ്ഷന് മുതല്‍ തിരുവല്ലം ഹൈവേയിലെ യു ടേൺ വരെ
- വേങ്കറ ക്ഷേത്രം മുതല്‍ തിരുവല്ലം പാലം ബലിക്കടവ് വരെയുള്ള സര്‍വിസ് റോഡ്,
- തിരുവല്ലം ജങ്ഷന് -പരശുരാമക്ഷേത്രം റോഡ്
- തിരുവല്ലം ജങ്ഷന് മുതല്‍ ബി.എന്‍.വി സ്കൂള്‍ വരെയുള്ള റോഡ്
- തിരുവല്ലം എല്‍.പി സ്കൂള്‍ ജങ്ഷന് മുതല്‍ സ്റ്റുഡിയോ ജങ്ഷന് വരെയുള്ള റോഡ്
- തിരുവല്ലം ഹൈവേയിലെ യു ടേൺ മുതല്‍ കുമരിചന്ത ഭാഗത്തേക്കുള്ള ബൈപാസ് റോഡില്‍ തിരുവല്ലം ഫുട് ഓവര്‍ബ്രിഡ്ജ് വരെ
- വിഴിഞ്ഞം ഭാഗത്തുനിന്ന് തിരുവല്ലം ഭാഗത്തേക്ക് വരുന്ന ഗുഡ്സ്/ഹെവിവാഹനങ്ങള്‍ വെള്ളിയാഴ്ച അർധരാത്രി മുതൽ വിഴിഞ്ഞം മുക്കോലയിൽനിന്ന് ബാലരാമപുരം ഭാഗത്തേക്ക് തിരിഞ്ഞ് പോകണം. ഈ വാഹനങ്ങളെ ഒരു കാരണവശാലും തിരുവല്ലം ഭാഗത്തേക്ക് പോകാന്‍ അനുവദിക്കില്ല.
- ചാക്ക ഭാഗത്തുനിന്ന് വിഴിഞ്ഞം ഭാഗത്തേക്ക് പോകുന്ന ഗുഡ്സ്/ ഹെവി വാഹനങ്ങള്‍ ഈഞ്ചയ്ക്കല്‍ നിന്ന് തിരിഞ്ഞ് അട്ടക്കുളങ്ങര-കിള്ളിപ്പാലം-പാപ്പനംകോട് ഭാഗത്തേക്ക് പോകണം.
- കരുമം ഭാഗത്തുനിന്ന് തിരുവല്ലം ക്ഷേത്രം ജങ്ഷന് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ തിരുവല്ലം എല്‍.പി.എസ് ജങ്ഷനിലെത്തി അവിടെനിന്ന് തിരിഞ്ഞ് പാച്ചല്ലൂര്‍ ഭാഗത്തേക്ക് പോകണം. ബി.എന്‍.വി സ്കൂള്‍ മുതല്‍ പാച്ചല്ലൂര്‍ വരെയുള്ള റോഡില്‍ പാച്ചല്ലൂര്‍ ഭാഗത്തേക്ക് മാത്രമേ ഗതാഗതം അനുവദിച്ചിട്ടുള്ളൂ.
- വണ്ടിത്തടം ഭാഗത്ത് നിന്നും തിരുവല്ലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ പാച്ചല്ലൂര്‍ ജങ്ഷനില്‍നിന്ന് തിരിഞ്ഞ് വാഴമുട്ടം-ബൈപാസ് റോഡ് വഴി തിരുവല്ലം ഭാഗത്തേക്ക് പോകണം.
- ബലിതര്‍പ്പണത്തിനായി എത്തുന്ന നാലുചക്രവാഹനങ്ങള്‍ ബൈപാസ് റോഡില്‍ വേങ്കറ ക്ഷേത്രത്തിന് സമീപം സര്‍വിസ് റോഡില്‍ സജ്ജമാക്കിയിട്ടുള്ള പാര്‍ക്കിങ് ഗ്രൗണ്ടുകളിലും ബി.എന്‍.വി സ്കൂള്‍ ഗ്രൗണ്ടിലും നിർത്തണം.
- കുമരിചന്ത മുതല്‍ തിരുവല്ലം ഫുട് ഓവര്‍ ബ്രിഡ്ജ് വരെ ഇരുവശത്തുമുള്ള ബൈപാസ് റോഡില്‍ ഇടത് വശം ചേര്‍ത്തും തിരുവല്ലം ഹൈവേയിലെ 'യു' ടേണ്‍ മുതല്‍ വാഴമുട്ടം ഭാഗത്തേക്ക് ബൈപാസ് റോഡിന്റെ ഇടതുവശം ചേര്‍ത്തും നാലുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. ഇരുചക്ര വാഹനങ്ങള്‍ വേങ്കറ ക്ഷേത്രം സര്‍വിസ് റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രം പ്രത്യേകമായുള്ള പാര്‍ക്കിങ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാം.
- തിരുവല്ലം ഹൈവേയിലെ 'യു' ടേണ്‍ മുതല്‍ ടോള്‍ഗേറ്റ് വരെ സര്‍വിസ് റോഡില്‍ ഇടതുവശം ചേര്‍ത്തും സ്റ്റുഡിയോ ജങ്ഷന് മുതല്‍ പാച്ചല്ലൂര്‍ മോസ്ക് വരെയുള്ള ഭാഗത്ത് റോഡിന്റെ ഒരു വശം മാത്രമായും ബി.എന്‍.വി സ്കൂള്‍ ഗ്രൗണ്ടിലും ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ഡ്രൈവറുടെ ഫോണ്‍ നമ്പര്‍ പുറമെ കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണം.

