ക്രിമിനൽ കേസുകളിൽ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ
text_fieldsഷാനവാസ്
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ ആക്കി. നേമം വെള്ളായണി വാറുവിളാകത്ത് കടയിൽവീട്ടിൽ ഷാനവാസ് (27) എന്ന ഷഹനാസിനെയാണ് തിരുവനന്തപുരം കളക്ടറുടെ കാപ്പ ഉത്തരവ് പ്രകാരം സിറ്റി ഡി.സി.പി നിഥിൻരാജിന്റെ നിർദേശപ്രകാരം ഫോർട്ട് എ.സി.പി ഷാജി .എസിന്റെ നേതൃത്വത്തിൽ നേമം സി. രഗീഷ് കുമാർ, എസ്.ഐമാരായ ഷിജു വി.എൽ, പ്രസാദ് എസ്.ജി, രജീഷ് വി.കെ കൂടാതെ സി.പി.ഒമാരായ സജു, കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. വധശ്രമം ഉൾപ്പെടെ നിരവധി പിടിച്ചുപറി, അടിപിടി, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.