തൈപൊങ്കൽ ലഹരിയിൽ കന്യാകുമാരി; എങ്ങും സമത്വ പൊങ്കൽ
text_fieldsനാഗർകോവിൽ കലക്ടർ ഓഫിസിൽ സമത്വ പൊങ്കൽ ചടങ്ങിൽ ജില്ല കലക്ടർ ആർ. അഴകുമീന പങ്കെടുത്ത് പൊങ്കലിടുന്നു
നാഗർകോവിൽ: കാർഷിക കൊയ്ത്തുകഴിഞ്ഞ് കർഷകർ ദൈവത്തിന് നന്ദിപ്രകാശിപ്പിക്കുന്നതിനായി ആചരിച്ചു പോരുന്ന തൈപൊങ്കൽ വ്യാഴാഴ്ച ആചരിക്കാനിരിക്കെ കന്യാകുമാരി ജില്ല തൈപൊങ്കൽ ലഹരിയിൽ. പഴയതിനെ കളഞ്ഞും പുതിയതിനെ ഉൾകൊണ്ടും എങ്ങും പൊങ്കൽ ആഘോഷിക്കാനുള്ള തിരക്കിലായിരുന്നു ജില്ലയൊട്ടാകെ ജനങ്ങൾ. തുണിക്കടകളിലും ചന്തകളിലും വൻതിരക്ക് അനുഭവപ്പെട്ടു.
വിവിധ സംഘടനകളും അസോസിയേഷനുകളും മറ്റും വിവിധയിനം കായിക മത്സരങ്ങളും കലാപരിപാടികളും നടത്താനുള്ള ഒരുക്കത്തിലാണ്. സർക്കാർ സ്ഥാപനങ്ങളിലും തദ്ദേശസ്ഥാപനങ്ങളിലും കോളജുകളിലും സമത്വ പൊങ്കൽ ആചരിച്ചു. ഉച്ചനീചത്വങ്ങൾ ഇല്ലാതെ എല്ലാ വിഭാഗക്കാരും ഒത്തുകൂടി ആചരിക്കുന്ന പൊങ്കലാണ് സമത്വ പൊങ്കൽ. കിള്ളിയൂർ ടൗൺ പഞ്ചായത്തിൽ നടന്ന സമത്വ പൊങ്കൽ ആഘോഷത്തിൽ പങ്കെടുത്ത് ജില്ല കലക്ടർ ആശംസകൾ നേർന്നു. ശുചിത്വതൊഴിലാളികളും മറ്റ് ജീവനക്കാരും ജില്ലയൊട്ടാകെ സമത്വ പൊങ്കൽ ഇട്ടു. കലക്ടർ ഓഫിസിലും എല്ലാ വകുപ്പുകളിലേയും ജീവനക്കാർ ഒത്തുകൂടി സമത്വ പൊങ്കൽ ഇട്ടും കലാപരിപാടികൾ നടത്തിയും പൊങ്കലാഘോഷം വർണാഭമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

