Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKaniyapuramchevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വ്യാജ ബോംബ് ഭീഷണി

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വ്യാജ ബോംബ് ഭീഷണി
cancel
camera_alt

കെ.എസ്.ആർ.ടി.സി. കണിയാപുരം ഡിപ്പോയിൽ പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുന്നു

ക​ണി​യാ​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണി​യാ​പു​രം ഡി​പ്പോ​യി​ൽ ബോം​ബ് ഭീ​ഷ​ണി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി ത​മ്പാ​നൂ​ർ ഡി​പ്പോ​യി​​ലേ​ക്ക്​ ഇ​ന്റ​ർ​നെ​റ്റ് വ​ഴി​യു​ള്ള അ​ജ്ഞാ​ത ഫോ​ൺ സ​ന്ദേ​ശം എ​ത്തി​യ​ത്.

ത​മ്പാ​നൂ​ർ പൊ​ലീ​സ് മം​ഗ​ല​പു​രം പൊ​ലീ​സി​നെ​യും ക​ണി​യാ​പു​രം ഡി​പ്പോ അ​ധി​കൃ​ത​രെ​യും വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി സു​നീ​ഷ് ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

ബോം​ബ് സ്‌​ക്വാ​ഡും ഡോ​ഗ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി ഡി​പ്പോ പ​രി​സ​ര​വും ഓ​ഫി​സും ജീ​വ​ന​ക്കാ​രു​ടെ വി​ശ്ര​മ​മു​റി​ക​ളും ബ​സ് ഗ്യാ​രേ​ജും പൂ​ർ​ണ​മാ​യും പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ തെ​റ്റാ​യ ഫോ​ൺ സ​ന്ദേ​ശ​മെ​ന്നാ​ണ് പൊ​ലീ​സ് ക​രു​തു​ന്ന​ത്. രാ​വി​ലെ ഒ​മ്പ​ത​ര​ക്ക്​ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന ഒ​ന്ന​ര​മ​ണി​ക്കൂ​ർ നീ​ണ്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake bomb threatKSRTC Depot
News Summary - Fake bomb threat at KSRTC Kaniyapuram depot
Next Story