Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകണിയാപുരത്തെ ഗുണ്ടാ...

കണിയാപുരത്തെ ഗുണ്ടാ ആക്രമണം: നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
കണിയാപുരത്തെ ഗുണ്ടാ ആക്രമണം: നാലുപേർ അറസ്റ്റിൽ
cancel
camera_alt

ക​ണി​യാ​പു​രം പാ​യ്ച്ചി​റ​യി​ൽ ന​ട​ന്ന അ​ക്ര​മ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റിലായ പ്ര​തി​ക​ൾ

മം​ഗ​ല​പു​രം: ക​ണി​യാ​പു​രം പാ​യ്ച്ചി​റ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന അ​ക്ര​മ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ പൊ​ലി​സ് അ​റ​സ്റ്റ്​ ചെ​യ്തു. ക​ണി​യാ​പു​രം കു​ന്നി​ന​കം സ്വ​ദേ​ശി വി​ഷ്ണു (27), പാ​യ്ച്ചി​റ പ​ണ​യി​ൽ വീ​ട്ടി​ൽ നി​തി​ൻ (25), പാ​യ്ച്ചി​റ പാ​ണ്ടി​വി​ള വീ​ട്ടി​ൽ അ​ജീ​ഷ് (26), പാ​യ്ചി​റ ത​ളി​യി​ൽ വീ​ട്ടി​ൽ അ​ന​സ് (25) എ​ന്നി​വ​രാ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 11നാ​ണ് മ​ദ്യ​പ​സം​ഘ​ത്തി‍െൻറ അ​ഴി​ഞ്ഞാ​ട്ടം. ആ​ക്ര​മ​ണ​ത്തി​ൽ പാ​യ്ച്ചി​റ സ്വ​ദേ​ശി​ക​ളാ​യ ജ​നി, പ്ര​ണ​വ്, വി​ഷ്ണു എ​ന്നി​വ​ർ​ക്ക് മ​ർ​ദ​ന​മേ​ൽ​ക്കു​ക​യും മൂ​ന്ന് വീ​ടു​ക​ൾ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ൽ ജ​നി​യു​ടെ ത​ല​യ്ക്ക് ക​മ്പി​വ​ടി കൊ​ണ്ട് മു​റി​വേ​ൽ​ക്കു​ക​യും ചെ​യ്തു. വീ​ടി‍െൻറ ജ​ന​ൽ ചി​ല്ലു​ക​ൾ മു​ഴു​വ​ൻ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും വാ​തി​ൽ വെ​ട്ടു​ക​ത്തി കൊ​ണ്ട് വെ​ട്ടി​പ്പൊ​ളി​ക്കു​ക​യും ചെ​യ്തു.

പ​രി​ക്കു​പ​റ്റി​യ യു​വാ​ക്ക​ൾ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലേ​ക്കും ആ​ശു​പ​ത്രി​യി​ലും പോ​യ സ​മ​യ​ത്താ​ണ് വീ​ടു​ക​ൾ​ക്കു​നേ​രെ അ​ക്ര​മം ന​ട​ത്തി​യ​ത്. കേ​സി​ൽ ഇ​നി പി​ടി​യി​ലാ​കാ​നു​ള്ള​ത് ക​ണി​യാ​പു​രം സ്വ​ദേ​ശി ശ​ബ​രി​യാ​ണെ​ന്നും ഇ​യാ​ൾ ഉ​ട​ൻ വ​ല​യി​ലാ​കു​മെ​ന്നും മം​ഗ​ല​പു​രം പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ൾ​ക്കെ തി​രെ വ​ധ​ശ്ര​മം, വീ​ടു​ക​യ​റി അ​ക്ര​മ​ണം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goon attackKaniyapuram
News Summary - Kaniyapuram goon attack: Four arrested
Next Story