Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
കല്ലമ്പലം: വർക്കല ഭാഗങ്ങളിലെ കോളനികൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തി വരുകയായിരുന്ന വർക്കല ചെമ്മരുതി ഊറ്റുകുഴി ചരുവിള പുത്തൻ വീട്ടിൽ വിനോദിനെ(24) കാൽ കിലോ കഞ്ചാവുമായി വർക്കല എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം. നൗഷാദും സംഘവും അറസ്റ്റ് ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ നാളുകളായി ഇയാൾ എക്സൈസ് ഷാഡോ ടീമിെൻറ നിരീക്ഷണത്തിലായിരുന്നു. വർക്കല വട്ടപ്ലാംമൂടിന് സമീപമുള്ള പമ്പ് ഹൗസിനു മുൻവശം വിൽപനക്കായി കഞ്ചാവുമായി വരവെയാണ് ഇയാൾ എക്സൈസ് ഷാഡോ ടീമിെൻറ വലയിലായത്. വിനോദ് ഓടി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

