Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശമയച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കല്ലമ്പലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് മൊബൈൽ ഫോണിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ച യുവാവ് അറസ്റ്റിൽ. ഒറ്റൂർ കുന്നുവിള വീട്ടിൽ വിപിനാണ് (24) അറസ്റ്റിലായത്.
കാസർകോട് നീലേശ്വരത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തിരുവനന്തപുരം റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ് .പി എസ്.വൈ. സുരേഷിെൻറ നേതൃത്വത്തിൽ കല്ലമ്പലം പൊലീസ് ഇൻസ്‌പെക്ടർ ഫറോസ്. ഐ, പൊലീസ് സബ് ഇൻസ്‌പെക്ടർ ഗംഗാപ്രസാദ്, എ.എസ്.ഐ. സുനിൽ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

