Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദ്രോഗിയായ വീട്ടമ്മ ചികിത്സാച്ചെലവിന് കനിവുതേടുന്നു.

text_fields
bookmark_border
ഹൃദ്രോഗിയായ വീട്ടമ്മ ചികിത്സാച്ചെലവിന് കനിവുതേടുന്നു.
cancel

കല്ലമ്പലം: ഹൃദയ സംബന്ധമായ അസുഖം മൂലം വർഷങ്ങളായി ചികിത്സ നടത്തി കിടപ്പാടം പോലും നഷ്ടപ്പെട്ട വീട്ടമ്മ കനിവുതേടുന്നു. ആലംകോട് വഞ്ചിയൂർ വി.കെ.ഹൗസിൽ ഹസീനയാണ് കാരുണ്യം കാത്തുനിൽക്കുന്നത്​.

ഹൃദയ സംബസമായ ചികിൽസാ ചെലവ്​ കാരണം കടബാധ്യത വർധിക്കുകയും കിടപ്പാടം നഷ്ടപ്പെട്ടതോട്​ വാടക വീട്ടിലേക്ക്​ മാറുകയുമായിരുന്നു. ഇപ്പോൾ ആമാശയത്തിൽ ഒരു മുഴ രൂപപ്പെടുകയും തൽ സംബന്ധമായി ഞരമ്പിന് തകരാർ സംഭവിക്കുകയും ചെയ്തു. അടിയന്തിരമായി ശസ്ത്രക്രിയക്ക് നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. മരുന്ന് വാങ്ങാൻ പോലും നിവൃത്തിയില്ലാത്ത ഇവർക്ക് ഓപ്പറേഷൻ നടത്തുന്നതിന് വേണ്ട അഞ്ച് ലക്ഷം രൂപ കണ്ടെത്താൻ കഴിയാത്തത് മൂലം മൂന്ന് പ്രാവശ്യം ഓപ്പറേഷൻ മാറ്റി വെച്ചിരുന്നു. എന്നാൽ എത്രയും വേഗം ഓപ്പറേഷൻ നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്​. രോഗിയായ ഭർത്താവ്​ ജോലിക്ക് പോകാൻ കഴിയുന്ന അവസ്​ഥയിലല്ല. ബന്ധുക്കളും നാട്ടുകാരും നൽകുന്ന ചില്ലറ സഹായങ്ങൾ കൊണ്ട് ദിനേനയുള്ള മരുന്ന് വാങ്ങാൻ പോലും ബുദ്ധിമുട്ടുന്ന ഇവർക്ക് ഓപ്പറേഷന് വേണ്ടി വരുന്ന ഭാരിച്ച തുക കണ്ടെത്താൻ കഴിയുന്നില്ല.

കരവാരം പഞ്ചായത്തംഗം എം.എ.കരീമിൻ്റെ സഹായത്തോടെ ആലംകോട് ഫെഡറൽ ബാങ്കിൽ Aseena - 20380100038498 നമ്പരായി ഒരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.ifsc:fdrl 0002038. Gpay:7994965626 ഫോൺ: 7994865626

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - woman seeks help
Next Story