കല്ലമ്പലം വെയിലൂരിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ടു പേർക്ക് പരിക്ക്
text_fieldsദേശീയപാതയിൽ കല്ലമ്പലം വെയിലൂരിൽ അപകടത്തെ തുടർന്ന് മറിഞ്ഞ വാഹനങ്ങൾ പൊലീസ് നീക്കം ചെയ്യുന്നു
കല്ലമ്പലം: വെയിലൂരിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു, പിക്കപ്പ് തലകീഴായി മറിഞ്ഞു. കാർ യാത്രികർ പാരിപ്പള്ളി സ്വദേശികളായ ശ്രുതി, ശ്രാവൺ എന്നിവർക്ക് പരുക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നു അകടം.
തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിന്റെ പിൻവശം പിന്നിലൂടെ വന്ന പിക്അപ്പിൽ ഇടിച്ച് നിയന്ത്രണം തെറ്റി മറിഞ്ഞു. പിറകിൽ വന്ന കാറിൽ പിക്കപ്പ് ഇടിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സം ഉണ്ടായി.
പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി വാഹനങ്ങൾ റോഡിൽ നിന്ന് നീക്കിയതോടെയാണ് ഗതാഗത തടസ്സം ഒഴിവായത്. രണ്ട് ദിവസം മുമ്പ് ദേശീയപാതയിൽ തോട്ടക്കാട് പാലത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിക്ക് പരിക്കേറ്റിരുന്നു. കെ.എസ്.ആർ.ടി.സി ബസുകളുടെ അമിത വേഗവും ഓവർടേക്കിങ്ങുമാണ് മിക്ക അപകടങ്ങൾക്കും കാരണമെന്ന് ഡ്രൈവർമാർ ആരോപിച്ചു.

