Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ഥാനാർഥിക്ക് പാമ്പുകടിയേറ്റു

text_fields
bookmark_border
സ്ഥാനാർഥിക്ക് പാമ്പുകടിയേറ്റു
cancel
camera_alt

റീനാ ഫസൽ

കല്ലമ്പലം: സ്ഥാനാർഥിക്ക് പാമ്പുകടിയേറ്റു. നാവായിക്കുളം ഗ്രാമപഞ്ചായത്ത്‌ പലവക്കോട് വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയായ വെട്ടിയറ പുന്നവിള മാവിള വീട്ടിൽ റീനാ ഫസലി(42)നാണ് പാമ്പുകടിയേറ്റത്.

ചൊവ്വാഴ്ച രാത്രി 9.30ഓടെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് കെട്ടിടംമുക്കിലെ വാടക വീട്ടിലേക്ക് മടങ്ങവെ വീടിനുസമീപം ​െവച്ചാണ് പാമ്പ് കടിയേറ്റത്.

ഉഗ്ര വിഷമുള്ള ശംഖുവരയൻ ഇനത്തിൽപെട്ട പാമ്പാണ് കടിച്ചത്. ബോധരഹിതയായ റീനയെ ഉടൻ തന്നെ കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UDF candidate snake biten
Next Story