Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_rightതയ്യൽക്കാരനായ അച്ഛന്...

തയ്യൽക്കാരനായ അച്ഛന് ഇരട്ടിമധുരം സമ്മാനിച്ച് ഇരട്ടകൾ

text_fields
bookmark_border

കല്ലമ്പലം: നിർധനനായ തയ്യൽക്കാരന് ഇരട്ടി മധുരം സമ്മാനിച്ച് ഇരട്ടമക്കൾ. പ്ലസ്‌ ടു പരീക്ഷയിൽ ബയോളജി സയൻസിൽ ഫുൾ എ പ്ലസ്‌ വാങ്ങിയാണ് ഇരട്ടകൾ അച്ഛന് മധുരം സമ്മാനിച്ചത്. നാവായിക്കുളം കുടവൂർ വള്ളിച്ചിറ തിരുവാതിരയിൽ ശിവപ്രസാദിന്‍റെയും (കുട്ടൻ) ലിസയുടെയും ഇരട്ട മക്കളായ അരുണും, ആതിരയുമാണ് ഫുൾ എ പ്ലസ്‌ നേടി നാട്ടുകാരുടേയും വീട്ടുകാരുടേയും അനുമോദനത്തിന് പാത്രമായത്.

നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. എസ്.എസ്.എൽ.സി പരീക്ഷയിലും ഇരുവരും ഫുൾ എ പ്ലസ് വാങ്ങിയിരുന്നു. ടീച്ചറാകാൻ മോഹിക്കുന്ന ആതിരയുടെയും, എഞ്ചിനീയർ ആകാൻ മോഹിക്കുന്ന അരുണിന്‍റെയും തുടർ പഠനമാണ്​ ഇനി ശിവപ്രസാദി​ന്‍റെ ലക്ഷ്യം .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plustwo
News Summary - twins won a plus
Next Story