കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ നാലാം വാർഡ് അംഗം സഫറുല്ല പോക്സോ കേസിൽ പ്രതിയായി ജയിലിലായതുകാരണം പഞ്ചായത്ത് യോഗത്തിലും സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലും തുടർച്ചയായി പങ്കെടുക്കാതിരുന്നിട്ടും ഇയാളെ അയോഗ്യനാക്കാൻ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
ഒരു സീറ്റിെൻറ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്താൻ സെക്രട്ടറിയും ഭരണസമിതി അംഗങ്ങളും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചായിരുന്നു സമരം. എന്നാൽ വിഷയത്തിൽ യഥാവിധി നോട്ടീസ് നൽകിയിട്ടുണ്ടെന്നും പ്രസിഡൻറിെൻറ അനുമതി ലഭിക്കാൻ വൈകുന്നതിനാലാണ് റിപ്പോർട്ട് അയക്കാത്തതെന്നും പ്രത്യേക പഞ്ചായത്ത് യോഗം വിളിച്ച് അതിലെ തീരുമാനം അനുസരിച്ച് റിപ്പോർട്ട് നൽകുമെന്നുമുള്ള സെക്രട്ടറിയുടെ ഉറപ്പിെൻറ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു.