പൊതുനിരത്തിലെ സി.സി.ടി.വി കാമറകൾ നശിപ്പിച്ച മൂന്നുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കല്ലമ്പലം: പൊതുനിരത്തിലെ സി.സി.ടി.വി കാമറകൾ നശിപ്പിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. നാവായിക്കുളം വെട്ടിയറ കൽപക പുത്തൻ വീട്ടിൽ സതീഷ് (28), കിഴക്കനേല പുതുവൽവിള പുത്തൻ വീട്ടിൽ അജ്മൽ (24), കിഴക്കനേല പുതുവൽവിള പുത്തൻ വീട്ടിൽ ഷാൻ (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 25ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.
നാവായിക്കുളം മമ്മൂലിയിൽ റോഡരികിൽ സ്ഥാപിച്ചിരുന്ന സി.സി ടി.വി കാമറകളാണ് പ്രതികൾ നശിപ്പിച്ചത്. ഇരുചക്ര വാഹനത്തിലെത്തിയ മൂന്നുപേരും ചേർന്ന് കാമറ നശിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇതേ കാമറയിൽ നിന്ന് ലഭിച്ചു. കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടർ വിജയരാഘവൻ അറസ്റ്റിന് നേതൃത്വം നൽകി.

