Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ
cancel
camera_alt

അ​റ​സ്റ്റി​ലാ​യവർ

കല്ലമ്പലം: കടുവയിൽ തോട്ടയ്ക്കാട് വാടകവീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തി വന്ന മൂന്ന് യുവാക്കളെ ഡാൻസാഫ് സംഘം പിടികൂടി. 5 ഗ്രാമിൽ കൂടുതൽ എം.ഡി.എം.എ ഇവരിൽ നിന്ന് പിടിച്ചെടുത്തു.

ആറ്റിങ്ങൽ കിഴുവിലം പറയത്തുകോണം സമീറ മൻസിലിൽ മുൻസിർ (38), കടയ്ക്കാവൂർ മണ്ണാത്തിമൂല വിളയിൽ പടിക്കൽ വീട്ടിൽ രാജ്‌മോൻ (37), ആലംകോട് പെരുംകുളം മാളവിക പൊയ്ക സൽമാൻ മൻസിലിൽ സൽമാൻ (20)എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ മോഷണം, അടിപിടി തുടങ്ങി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഉച്ചയോടെ വാടകക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് ഡാൻസാഫ് സംഘം മൂവരേയും പിടികൂടിയത്. കഴിഞ്ഞ ഒരു മാസമായി ഇവർ നിരീക്ഷണത്തിലായിരുന്നെന്ന് ഡാൻസാഫ് ടീം അറിയിച്ചു. നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three arrested with mdma
Next Story